
ഒമാനിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ച മലയാളികളുടെ എണ്ണം നാലായി. വാഹനം ഒഴുക്കില്‍പ്പെട്ടാണ് മൂന്ന് പേര് മരിച്ചത്. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പ്രധാന റോഡുകള്‍ അടയ്ക്കുകയും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങള്‍ മുറിച്ചുകടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
മസ്കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടര്‍ന്ന് മസ്കത്തിലെ അമറാത്ത്-ബൗഷര്‍ മലമ്പാത പോലീസ് താല്‍ക്കാലികമായി അടച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നല്‍, ശക്തമായ കാറ്റ്, കൂടുതല്‍ വെള്ളപ്പൊക്ക സാധ്യത എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കി. .
Major flooding due to extreme downpour in Muscat, Oman 🇴🇲 (21.03.2026) pic.twitter.com/FXIRZ76d2b
— Disaster News (@Top_Disaster) March 21, 2026






