നക്ഷത്ര അലങ്കാരങ്ങളുള്ള ബ്ലാക്ക് ക്രോപ്പ് ടോപ്പും ഫ്ലോറൽ ഡെനിം സ്കർട്ടും ധരിച്ച് ബോൾഡ് ഷാർപ്പ് ഗ്ലാമർ ലുക്കിൽ ശ്രുതി ഹസ്സൻ
നക്ഷത്ര അലങ്കാരങ്ങളുള്ള ബ്ലാക്ക് ക്രോപ്പ് ടോപ്പും ഫ്ലോറൽ ഡെനിം സ്കർട്ടും ധരിച്ച് ബോൾഡ് ഷാർപ്പ് ഗ്ലാമർ ലുക്കിൽ ശ്രുതി ഹസ്സൻ
Authored by Web Desk | Last updated: 24 Mar 2026, 7:25 PM | 4 min read
Shruti Haasan (Image Source: Instagram)
ഉലകനായകൻ കമൽ ഹസ്സന്റെയും സരിതയുടേയും മകളാണ് ശ്രുതി ഹസ്സൻ. അച്ഛന്റെ പേരും പ്രശസ്ഥിയും ഒരിക്കലും ആശ്രയിക്കാതെയാണ് താരപുത്രീ തന്റെ വഴിത്താര തെളിച്ചത്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന് ശേഷം ഇന്റിപെന്റര്ഡ് ആയിട്ടാണ് ശ്രുതി വളര്‍ന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശ്രുതി. വിവിധ സ്റ്റൈലുകളിൽ വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള നിരവധി ഫോട്ടോ ഷൂട്ടുകൾ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ സിഗ്നേച്ചർ അൺപോളോജിറ്റിക് വൈബിനെ ഷാർപ്പ് ലൂക്കിലൂടെ അവതരിപ്പിക്കുകയാണ് താരം. നക്ഷത്രങ്ങളാൽ അലങ്കരിച്ച കറുത്ത ക്രോപ്പ് ടോപ്പും പുഷ്പ ഡെനിം സ്കർട്ടും ധരിച്ചാണ് താരം ബോൾഡ് ലുക്കിൽ ചിത്രങ്ങളിൽ തിളങ്ങുന്നത്. "ജീവിതകാലം മുഴുവൻ ഓഡ് ബോൾ ബാക്ക് ബെഞ്ചർ വിചിത്രൻ എന്ന് അവർ പറഞ്ഞതിൽ നിന്ന് അവൾ വളരും.." എന്ന ക്യാപ്ഷൻ നൽകിയാണ് ശ്രുതി ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
കമൽ ഹാസന്റെയും സരികയുടെയും മകളായ ശ്രുതി ഒരു ബാലതാരമായും ഗായികയായുമായിട്ടാണ് തന്റെ കരിയർ ആരംഭിച്ചത്. ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ താരം നായികയായി . 2011-ൽ തെലുങ്ക് ചിത്രമായ അനഗനാഗ ഓ ധീരുഡു, തമിഴ് ചിത്രം 7 ഓം അറിവ് എന്നീ രണ്ട് സൗത്ത് ചിത്രങ്ങളാണ് കരിയറിൽ ബ്രേക്ക് നൽകിയത്. അതിനുശേഷം ഗബ്ബർ സിംഗ്, ശ്രീമന്തുഡു, ക്രാക്ക്, വീര സിംഹ റെഡ്ഡി, വാൾട്ടെയർ വീരയ്യ തുടങ്ങിയ ഹിറ്റുകളിലും പ്രഭാസിനൊപ്പം വൻ ഹിറ്റായ സലാർ: പാർട്ട് 1 - സീസ്ഫയർ എന്നീ ചിത്രങ്ങളിലും താരം ശക്തമായ പ്രകടനം കാഴ്ചവച്ചു.
രജനീകാന്തിനൊപ്പം അടുത്തിടെ കൂലി എന്ന ചിത്രത്തിൽ അഭിനയിച്ച ശ്രുതി കരിയറിൽ നല്ല തിരക്കിലാണിപ്പോൾ. വിജയ് സേതുപതിക്കൊപ്പം ട്രെയിൻ, ദുൽഖർ സൽമാനൊപ്പം പാൻ-ഇന്ത്യൻ സിനിമ ആകാശംലോ ഓക താര, സലാർ ഭാഗം 2 എന്നിവയും അണിയറയിലുണ്ട്. സൈക്കോളജിക്കൽ ത്രില്ലറായ ദി ഐയിലൂടെ താരം ഹോളിവുഡിലും അരങ്ങേറ്റം നടത്തുകയാണ്. പാരമ്പര്യേതര, കഴിവുള്ള, വളരെ സ്വതന്ത്രയായ - ശ്രുതി ഹാസൻ സ്വന്തം നിബന്ധനകളിളാണ് താരപദവി നിലനിർത്തുന്നത്.