ധുരന്ധര്‍ എന്ന ചിത്രത്തിന്റെ വിജയത്തിലുടെ ബോളിവുഡില്‍ തന്റെ സ്ഥാനം തിരികെപ്പടിച്ചിരിക്കുകയാണ് നടന് രണ്‍വീര്‍ സിങ്. ചിത്രം ഏഴ് ദിവസം കൊണ്ട് 1000 കോടിയാണ് നേടിയിരിക്കുന്നത്. ചിത്രത്തിലെ രണ്‍വീറിന്റെ പ്രകടനത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നടന്റെ ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്റെ ആദ്യകാല കാഴ്ചപ്പാടുകളെക്കുറിച്ച് അമ്മ മനസുതുറക്കുന്ന വീഡിയോയണ് വീണ്ടും ചര്‍ച്ചയാകുന്നത്.
‘അവന് വീട്ടില്‍ വന്ന് പറയും അമ്മേ ഇന്നൊരു മോശം ദിവസമായിരുന്നു എന്ന്. ഒരു അമ്മയായതിനാല്‍ അവന് എന്തിനെക്കുറിച്ചോ അസ്വസ്ഥനാണെന്ന് നമുക്ക് മനസ്സിലാകും. ആ സമയത്ത് രണ്‍വീര്‍ പലതും അനുഭവിച്ചിരുന്നു. അതില്‍ നിന്നെല്ലാം നമ്മളെ സംരക്ഷിക്കുകയും ചെയ്യും. ആ സമയത്ത് രണ്‍വീര്‍ ഞങ്ങളെ എല്ലാ വേദനകളില്‍ നിന്നും നിരസിക്കലുകളില്‍ നിന്നും കേള്‍ക്കേണ്ടിവന്ന അഭിപ്രായങ്ങളില്‍ നിന്നും സംരക്ഷിച്ചു. ഇപ്പോള്‍ രണ്‍വീറിന് പറയാനുളളത് കേട്ടുകഴിഞ്ഞാല്‍ അവന് എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും അവന് വളരെ ദൂരം പിന്നിട്ടിരിക്കുന്നു’ അമ്മയുടെ വാക്കുകള്‍. അമ്മയുടെ വാക്കുകള്‍ കേട്ടയുടന്‍ രണ്‍വീര്‍ വികാരാധീനനാകുന്നതും വീഡിയോയില്‍ കാണാം. സിമി ഗരേവാളിന്റെ ഷോയില്‍ പങ്കെടുത്തതായിരുന്നു രണ്‍വീറും മാതാപിതാക്കളും.

2010 ല്‍ ബാന്‍ഡ് ബാജാ ബരാത്ത് എന്ന സിനിമയിലൂടെയാണ് രണ്‍വീര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായിരുന്നു. തുടര്‍ന്നെത്തിയ നടന്റെ എല്ലാ സിനിമകളും ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയങ്ങളായിരുന്നു. അതേസമയം രണ്‍വീറിന്റെ പുതിയ ചിത്രം ദുരന്ധര്‍ 1000 കോടിയും കടന്നു മുന്നേറുകയാണ്.

Comments