
മിനീസ്ക്രീന്‍- ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് മലയാളം സീസണ് 2വിലും മത്സരാര്‍ത്ഥിയായിരുന്നു. ബിഗ് ബോസില്‍ തനിക്കൊപ്പം മത്സരിച്ച ഫുക്രുവുമായുളള സൗഹൃദത്തിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ താരം. ഫുക്രുവുമായുളള ആത്മബന്ധത്തിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ മനസിലാക്കാന്‍ പലര്‍ക്കും സാധിച്ചിട്ടുണ്ടെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. ഐസ് ബ്രേക്ക് എന്റര്‍ടെയ്ന്‍മെന്റ്സിന് നല്കിയ അഭിമുഖത്തിലാണ് മഞ്ജു പത്രോസിന്റെ പ്രതികരണം. താന്‍ തെറ്റിദ്ധരിക്കപ്പെട്ട ഷോയാണ് ബിഗ് ബോസ്. മാറ്റാന്‍ പറ്റാത്ത വ്യാഖ്യാനങ്ങളാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്.
ക്ലാരിറ്റി കൊടുക്കാന്‍ അന്നേ ശ്രമിച്ചിരുന്നു. ക്ലാരിറ്റി നല്‍കാനായി എന്റെ ഫോണ്‍ നമ്പര്‍ വരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആ ശ്രമങ്ങള്‍ കൊണ്ടുന്നുമല്ല, എന്നെ കണ്ട് കണ്ടാണ് കുറേപ്പേരുടെ ചിന്ത മാറിയതെന്നും മഞ്ജു പറയുന്നു.
തിരുത്താനും, ഇതല്ല സത്യമെന്ന് പറയാനും ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആയിരം പേരോട് പറഞ്ഞാല്‍ പത്ത് പേര്‍ക്കെങ്കിലും മനസിലായിട്ടുണ്ടാകും. എല്ലാവരേയും മനസിലാക്കിപ്പിക്കാന്‍ പറ്റില്ല'' താരം പറയുന്നു.
''ഇപ്പോഴും വന്ന് കമന്റിടുന്നവരുണ്ട്. ഫുക്രു ഇല്ലേ എന്ന് ചോദിച്ച് കമന്റിടുന്നവരുണ്ട്. അതിനെ കണ്ടില്ലെന്ന് വെക്കുന്നതാണ് നല്ലത്. പക്ഷെ ഞാന്‍ അത്രയും എഫേര്‍ട്ട് എടുത്തിട്ടുണ്ട്. ഞാന്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു പോയ ആളാണ്. എനിക്കുമൊരു മകനുള്ളതല്ലേ. എനിക്ക് അതേക്കുറിച്ച് പറയാന്‍ വരെ പ്രയാസമാണ്. ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. ഞാനത് പറഞ്ഞത് എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്. കുറേ പേര്‍ക്ക് മനസിലായിട്ടുണ്ടാകാം. കുറേ പേര്‍ക്ക് മനസിലായിട്ടുണ്ടാകില്ല'' താരം പറയുന്നു.
പിന്നീടും നമ്മളെ കാണുമ്പോള്‍ അവര്‍ അങ്ങനൊരു സ്ത്രീയല്ലെന്ന് പെരുമാറ്റവും രീതികളുമെല്ലാം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകാം. എന്തായാലും അന്നുണ്ടായിരുന്ന ദേഷ്യം പലര്‍ക്കും ഇന്ന് എന്നോടില്ലെന്ന് അറിയാമെന്നും മഞ്ജു പറയുന്നു.






