
നിയമസഭ തെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ പിന്തുണയുടെ നിലപാട് വ്യക്തമാക്കി ദേശീയ പ്രസിഡന്റ് എം കെ ഫൈസി . പാർട്ടി മത്സരിക്കാത്തിടത്ത് ഏതെങ്കിലും മുന്നണിക്കാകും എസ് ഡി പി ഐയുടെ പിന്തുണയെന്ന് ഫൈസി വ്യക്തമാക്കി.
ബി ജെ പി വിജയിക്കാൻ സാധ്യത ഉള്ള മണ്ഡലമായത് കൊണ്ടാണ് നേമത്ത് എൽ ഡി എഫ് സ്ഥാനാർഥിക്ക് പരസ്യ പിന്തുണ കൊടുത്തത്. ബി ജെ പിക്ക് വിജയ സാധ്യതയുള്ള ഉള്ള മഞ്ചേശ്വരത്ത് യു ഡി എഫിന് പിന്തുണ കൊടുക്കുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. യു ഡി എഫിനും ബി ജെ പിക്കും ഒരുപോലെ സാധ്യത ഉള്ള മണ്ഡലങ്ങളിലെ എസ് ഡി പി ഐ പിന്തുണയുടെ കാര്യത്തിൽ പഠിച്ച ശേഷം തീരുമാനം എടുക്കുമെന്നും എം കെ ഫൈസി വ്യക്തമാക്കി.
ഏത് മുന്നണിയെ പിന്തുണക്കും എന്ന കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകണമെന്നില്ല. പ്രവർത്തകരെ മാത്രം അക്കാര്യം അറിയിച്ചു മുന്നോട്ട് പോകുന്ന നിലപാടും എസ് ഡി പി ഐ കൈക്കൊള്ളും. ഈ കാര്യങ്ങളെല്ലാം പാർട്ടി ചർച്ച ചെയ്യുകയാണ്. പരസ്യമായി പിന്തുണ പറയേണ്ട സാഹചര്യം ആണെങ്കിൽ അങ്ങനെ പറയും. പ്രഖ്യാപനം നടത്തണമെങ്കിൽ ഒരുപാട് ചർച്ച നടത്തി പുരോഗതിയിൽ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






