
കൊട്ടാരക്കര: താമര വിജയിച്ചാല്‍ ഗൃഹങ്ങളില്‍ ലക്ഷ്‌മിദേവിയെത്തുമെന്നു മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. ദേശീയ നേതാവുമായ സ്‌മൃതി ഇറാനി. എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ആര്‍. രശ്‌മിയുടെ തെരഞ്ഞെടുപ്പു പ്രചരാണാര്‍ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കൊട്ടാരക്കരയില്‍ നടന്ന റോഡ് ഷോയ്‌ക്കിടെ സ്‌കൂട്ടര്‍ ഓടിച്ച് സ്‌മൃതി ഇറാനി അക്ഷരാര്‍ഥത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ ആവേശത്തിലാക്കി. വൈകിട്ടു നാലോടെ കൊട്ടാരക്കര കോളജ് ജങ്‌ഷനിലെത്തിയ സ്‌മൃതി ഇറാനിയെ ബി.ജെ.പി. നേതാക്കള്‍ കഥകളി രൂപം നല്‍കി സ്വീകരിച്ചു. തുടര്‍ന്നു സ്‌ഥാനാര്‍ഥി ആര്‍. രശ്‌മിക്കൊപ്പം വാഹനത്തില്‍ കയറി.
റോഡ് ഷോ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്‌ക്കു സമീപമെത്തിയതോടെ വാഹനത്തില്‍ നിന്നിറങ്ങിയ സ്‌മൃതി ഇറാനി, ഒരു പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറി. ഹെല്‍മറ്റ് ധരിച്ച്, സ്വയം ഓടിച്ച് അവര്‍ റോഡ് ഷോ നയിച്ചതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. ചന്തമുക്കും ഗണപതി ക്ഷേത്രം ജങ്‌ഷനും കടന്നു റെയില്‍വേ സ്‌റ്റേഷനു സമീപത്തെ അമ്പലക്കര മൈതാനത്തെത്തി. പുഷ്‌പവൃഷ്‌ടി നടത്തി സ്‌മൃതിയുടെ സ്‌കൂട്ടര്‍ യാത്രയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
കോണ്‍ഗ്രസ്-






