
കോട്ടയം: എഫ്സിആര്‍എ നിയമ ഭേദഗതി ഗുണകരമെന്നും പുതിയ നിര്‍ദേശങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവസരം നല്‍കുന്നതാണെന്നും നിലവില്‍ എഫ്സിആര്‍എ തടയപ്പെട്ടവര്‍ക്ക് കോടതിയില്‍ പോകാനാകുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്. ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണെന്നും ഇതൊരു നയം മാറ്റമാണെന്നും പോസിറ്റീവ് സമീപനമാണെന്നും പറഞ്ഞു.
കേരളത്തില്‍ ഉയരുന്ന ആശങ്ക ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ചര്‍ച്ചയും വരും. പക്ഷേ തടയപ്പെട്ടാല്‍ അത് വലിയ നഷ്ടമാകുമെന്നും പറഞ്ഞു. അപ്പീലിന് പോകാനുള്ള അവസരം ഉണ്ടെന്നും ഇതിലൂടെ എഫ്സിആര്‍എ അവകാശമായി മാറുകയാണെന്നും എതിര്‍ക്കുന്നവര്‍ അക്കാര്യം ആലോചിക്കണമെന്നും ഇനി ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും പറഞ്ഞു.
പ്രവര്‍ത്തനം ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നിലവിലെ നിയമത്തില്‍ തന്നെയുണ്ട്. മെത്രാന്മാര്ക്കെതിരെ കേരളത്തില്‍ കേസുണ്ടെങ്കില്‍ എഫ്സിആര്‍എ തടയപ്പെടും. ശബരിമല കേസില്‍ ആര്‍എസ്എസ് സംഘചാലക് പെട്ടപ്പോള്‍ അവരുടെ ഫണ്ടും തടഞ്ഞിട്ടുണ്ട്.കിട്ടിയില്ല, കിട്ടിയില്ല എന്ന് വീണ്ടും കരഞ്ഞ് നടക്കേണ്ടി വരും. ബിജെപിക്ക് തിരിച്ചടി കിട്ടുന്ന കാര്യമാണെങ്കില്‍ ഇൗ തെരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവരാന്‍ തയ്യാറാകുമോ എന്ന് കൂടി ആലോചിക്കണമെന്നു പറഞ്ഞു.






