പൂന: ടെസ്റ്റില്‍ ഒന്നാം റാങ്ക് നിലനിര്‍ത്താനുള്ള പോരാട്ടം ഇന്ന് പൂനയുടെ പിച്ചില്‍
ആരംഭിച്ചു. ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഒസീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒസീസ് പടയെ സ്പിന്‍ കെണിയില്‍ കുരുക്കാനായി മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഭുവനേശ്വര്‍ കുമാറിന് പകരം ജയന്ത് യാദവ് ടീമില്‍ ഇടം
പിടിച്ചു.
പൂനയിലെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വരണ്ട പിച്ചാണ് പൂനയിലേത്. അതിനാല്‍ സ്പിന്നിനൊപ്പം, സ്വിംഗിനും അനുകൂലമാകുന്നത് ഇന്ത്യയ്ക്കും വെല്ലുവിളി ഉയര്‍ത്തും. ഒസീസ് ടീമില്‍ രണ്ട് പേസര്‍മാരാണ് ഉള്ളത്.
ടീം ഇന്ത്യ:
കെ.എല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍) അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, ആര്.അശ്വിന്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്.
ഓസിസ്:
ഡേവിഡ് വാര്‍ണര്‍, മാറ്റ് റെന്‍ഷോ, സ്റ്റിവന് സ്മിത്ത്(ക്യാപ്റ്റന്‍) ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, മിച്ചല്‍ മാര്‍ഷ്, മാത്യൂ വേഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒക്കീഫ്, നഥാന്‍ ലയോണ്‍, ജോഷ് ഹെയ്സല്‍വുഡ്.




