ഇന്ത്യയാകെ സെന്‍സേഷനായിരിക്കുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത രണ്‍വീര്‍ സിങ് നായകനായി എത്തിയ ‘ധുരന്ധർ’. ശാന്തമായി ഉറങ്ങികിടന്ന ബോളിവുഡിനെ പിടിച്ചുകുലുക്കി എഴുന്നേല്‍പ്പിച്ച് പ്രതാപകാലത്തെ അനുസ്മരിപ്പിച്ച ചിത്രമായിരുന്നു ധുരന്ധര്‍. ആദ്യഭാഗം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ശേഷമാണ് സിനിമയുടെ രണ്ടാം ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം മുതൽ, ഏറ്റവും വേഗത്തിൽ ആയിരം കോടി രൂപ ആഗോള ഗ്രോസ് നേടുന്ന ചിത്രം എന്നിങ്ങനെ ബോക്സ് ഓഫീസിൽ സർവകാല റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ് രണ്ടാം ഭാഗമായ ‘ധുരന്ധർ: ദ റിവഞ്ച്’.
ഇപ്പോഴിതാ പുതുചരിത്രങ്ങള്‍ സൃഷ്ടിക്കുന്ന ‘ധുരന്ധര്‍ 2’വിലെ കഥാപാത്രങ്ങളെ മോളിവുഡ് താരങ്ങള്‍ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന് കാണിക്കുകയാണ് ഒരു പുത്തന്‍ എഐ വീഡിയോ. വലിയ ചർച്ചകള്‍ക്ക് വഴിതുറന്ന ഈ സ്പൈ ത്രില്ലര്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്കാണ് അഖില്‍ വിനായക് എന്ന എഐ ആർട്ടിസ്റ്റ് മോളിവുഡിന്റെ പകിട്ട് നല്‍കിയത്.
രണ്‍വീർ സിംഗ് തകർത്താടിയ ഹംസ അലി മസാരി എന്ന നായക വേഷത്തില്‍ ഉണ്ണി മുകുന്ദനാണ് മോളിവുഡ് ധുരന്ധറില്‍ എത്തുന്നത്. കറാച്ചിയിലെ ലിയാരിയില്‍ ഗാങ് വാർ നയിക്കുന്ന ഹംസയുടെ കരുത്തനായ വേഷപ്പകർച്ചയിലാണ് ഉണ്ണി മുകുന്ദനെ അവതരിപ്പിച്ചിരിക്കുന്നത്. അതിനു പിന്നാലെ ബോളിവുഡിന്റെ പ്രിയതാരം അക്ഷയ് ഖന്ന അനശ്വരമാക്കിയ റഹ്മാൻ ഡക്കൈറ്റ് എന്ന വില്ലൻ വേഷത്തില്‍ ഫഹദ് ഫാസിലും എത്തുന്നു. തീക്ഷ്ണമായ നോട്ടത്തിലൂടെയും ഗൗരവ ഭാവത്തിലൂടെയും ഫഹദ് ആ കഥാപാത്രം സൂപ്പറാക്കുകയാണ്.
സാറാ അർജുൻ അവതരിപ്പിച്ച യാലിനയായി നസ്രിയ നസീമും, സഞ്ജയ് ദത്തിന്റെ എസ്പി അസ്ലമായി ജോജു ജോർജും അർജുൻ രാംപാലിന്റെ മേജർ ഇക്ബാലായി പൃഥ്വിരാജ് സുകുമാരനും ഡാനിഷ് പണ്ടോറുടെ ഉസൈർ ബലോച്ചായി ദുല്‍ഖർ സല്‍മാനും മുഹമ്മദ് ആലമായി സൗബിൻ ഷാഹിറും ജമീല്‍ ജമാലിയായി ജോണി ആന്റണിയും ധുരന്ധറിന് ഒരു സ്പെഷ്യല്‍ ടച്ച് നല്കുന്നു. മോളിവുഡ് സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുകയാണ് ഈ പുത്തന്‍ എഐ വേര്‍ഷന്‍. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പാകിസ്താനിലേക്ക് ഇന്ത്യ അയയ്ക്കുന്ന ചാരന്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇന്ത്യൻ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകരശൃംഖലകളെ തകർക്കാൻ പാകിസ്താനിലെ ലിയാരി കേന്ദ്രീകരിച്ച് നടത്തുന്ന രഹസ്യനീക്കങ്ങളാണ് ധുരന്ധർ പരമ്പരയുടെ പ്രമേയം.
കാണ്ഡഹാർ വിമാനറാഞ്ചല്‍, മുംബൈ ഭീകരാക്രമണം തുടങ്ങിയ യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിച്ചു വരുന്നത്. രണ്ടാം ഭാഗത്തില്‍ രണ്‍വീർ സിങ്ങിന്റെ കഥാപാത്രമായ ഹംസയുടെ ഭൂതകാലവും അയാള്‍ എങ്ങനെ ലിയാരിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നതുമാണ് പ്രധാനമായുള്ളത്. സമയദൈര്‍ഘ്യം കൂടുതലായിട്ടു കൂടി ഈ സിനിമയെ വന്‍തോതില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ അതിശയം.

Comments