കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു നേരെ കല്ലറിഞ്ഞ് യാത്രക്കാരിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച വരെ ഉടനെ അറസ്റ്റ് ചെയ്തു മാതൃകാപരമായ സൂക്ഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്ായറാവണമെന്ന് ഓള് പാസഞ്ചേഴ്സ് വെല്‍ഫെയര്‍ ഫോറം യോഗം ആവശ്യപ്പെട്ടു. റെയില്‍വേ യാത്രക്കാരോട് ഗുരുതരമായ അവഗണനയാണ് റെയില്‍വേ വകുപ്പ് കാണിക്കുന്നതെന്നും അപകടത്തിനിരയായ കുട്ടിക്ക് നഷ്ടപരിഹാരവും ജോലിയും നല്കാന് റെയില്‍വേ തയ്യാറാവണമെന്ന് യോഗം ഉന്നയിച്ചു. യുദ്ധത്തിന്റെ പേരില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു എല്ലാവിധ യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. രാമദാസ് വേങ്ങേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ടി.എം സത്യജിത് പണിക്കര്‍, അലവി മണപ്പുറം, ഓമന ജോസ് ,സി.കെ മണിയന്, പി.ടി പുഷ്പലത, ടി. രാധാകൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.




