
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍. സ്‌ഥാനാര്‍ഥികളുടെ പ്രചരണം പൊടിപൊടിക്കുകയാണ്. മണ്ഡലത്തിലും മുക്കിലും മൂലയിലുമെത്തി ഓരോ വോട്ടും അനുകൂലമാക്കി വിജയം ഉറപ്പിക്കാനാണ് മുന്നണി സ്‌ഥാനാര്‍ഥികളുടെ ശ്രമം. ഇന്ന് ദു:ഖവെള്ളി ദിനമായതോടെ പ്രചരണം ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചാകും. താമരശേരി ചുരത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയിലും ജില്ലയിലെ മിക്ക സ്‌ഥാനാര്‍ഥികളും പങ്കെടുക്കും. നിയമസഭ തെരഞ്ഞെടുപ്പിനായി വിതരണം ചെയ്ുയന്ന ഇ.വി.എം-വി വി പാറ്റ് വോട്ടിങ് യന്ത്രങ്ങളുടെ കമീഷനിങ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
ഓരോ നിയമസഭാ മണ്ഡലത്തിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍, സ്‌ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കമീഷനിങ്.
സ്‌ഥാനാര്‍ഥികളുടെ പേര്, ചിം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്‌ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇ.വി.എം കമീഷനിങ് പ്രക്രിയ. ജില്ലയിലെ ഇ.വി.എം കമീഷനിങ് കേന്ദ്രങ്ങളായ മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജ്, മലബാര്‍ ക്രിസ്‌റ്റിയന്‍ കോളജ്, വെസ്‌റ്റ് ഹില്‍ പോളിടെക്‌നിക്, മടപ്പള്ളി ഗവ. കോളജ്, മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശനം നടത്തി. ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിതരായ ഉദ്യോഗസ്‌ഥരോട് കലക്‌ടര്‍ വിവരങ്ങള്‍ തേടി.
വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതുനിരീക്ഷകരും കമീഷനിങ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. ജിതേന്ദ്ര ഗുപ്‌ത ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലെയും വിക്രം സിങ് മാലിക് വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെയും മുഹമ്മദ് ഐജാസ് കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി മണ്ഡലങ്ങളിലെയും അപ്‌നീത് റിയെത് എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെയും നിഖില കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെയും കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌ഥാനാര്‍ഥികളും പാര്‍ട്ടികളും സാമൂഹിക മാധ്യമങ്ങളില്‍ നല്‍കുന്ന പ്രചാരണ വിഡിയോകള്‍ക്കും രാഷ്ര്‌ടീയ പരസ്യങ്ങള്‍ക്കും ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. എ ഐ നിര്‍മിത വീഡിയോകള്‍, എഡിറ്റഡ് വീഡിയോകള്‍, രാഷ്ര്‌ടീയ പരസ്യങ്ങള്‍ തുടങ്ങിയവയ്‌ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.
എം.സി.എം.സി. സര്‍ട്ടിഫിക്കേഷനില്ലാതെ പ്രസിദ്ധീകരിക്കുന്ന ഇത്തരം പ്രചാരണ ക്രിയേറ്റീവുകള്‍ക്കെതിരേ നടപടി സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ താഴെ നിലയിലെ വെര്‍ച്വല്‍ ക്ലാസ് റൂമില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ നിന്നാണ് എംസിഎംസി സര്‍ട്ടിഫിക്കേഷന്‍ വാങ്ങേണ്ടത്. രജിസ്‌റ്റര്‍ ചെയ്‌ത ദേശീയ, സംസ്‌ഥാന രാഷ്ര്‌ടീയ പാര്‍ട്ടികള്‍, രജിസ്‌റ്റര്‍ ചെയ്യാത്ത പാര്‍ട്ടികള്‍, സ്‌ഥാനാര്‍ഥികള്‍, വ്യക്‌തികള്‍ എന്നിവര്‍ ടെലിവിഷന്‍ ചാനലുകളിലോ റേഡിയോയിലോ കേബിള്‍ നെറ്റ്‌വര്‍ക്കുകളിലോ സിനിമാ ഹാളുകളിലോ വീഡിയോ വാളുകളിലോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അച്ചടി മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസവും തലേന്നും നല്‍കുന്ന പരസ്യങ്ങള്‍ക്കു മാത്രമേ അനുമതി ആവശ്യമുള്ളൂ എങ്കിലും ഇ-പേപ്പറുകളില്‍ അതിനു മുമ്പ് നല്‍കുന്ന പരസ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ വേണമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു.
പ്രചാരണ വിഡിയോകളില്‍ ആരാധനാലയങ്ങളും മത ചിങ്ങളും ഉപയോഗിക്കുന്നതും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രവര്‍ത്തങ്ങളിലും കുട്ടികളെ ഉപയോഗിക്കുന്നതും പെരുമാറ്റച്ചട്ട ലംഘനമാണ്. അത്തരം ഉള്ളടക്കങ്ങളുള്ള വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജില്ലാകലക്‌ടര്‍ വ്യക്‌തമാക്കി.




