
കോഴിക്കോട്: ദുഃഖവെള്ളയാഴ്‌ച ദിനത്തില്‍ കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ താമരശേരി ചുരം കയറി. അടിവാരം ഗത്സമിന്‍ ഗ്രോട്ടോയില്‍ നിന്നും 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശിന്റെ വഴി ലക്കിടി മൗണ്ട് സീനായ് ദേവാലയത്തില്‍ സമാപിച്ചു.
ദുഃഖവെള്ളിയാഴ്‌ച രാവിലെ 05മണി മുതല്‍ വിശ്വാസികള്‍ ഒറ്റയ്‌ക്കും, ചെറിയ ഗ്രൂപ്പുകളായും ശേശുവിന്റെ പീഡാനുഭവത്തെ ധ്യാനിച്ച്, വയനാടന്‍ ചുരത്തിലെ കാനന പാതകളെ ഭക്‌തിസാദ്രമാക്കി, വൃതശുദ്ധിയോടെ, പരിഹാര യാത്രയില്‍ പങ്കെടുത്തു.
ദുഃഖവെള്ളിയാഴച്ചത്തെ തിരുകര്‍മ്മങ്ങള്‍ക്ക് അടിവാരം ഗത്സമിന്‍ ഗ്രോട്ടോയില്‍ രാവിലെ 08മണിക്ക് ഫാദര്‍ ജോയ് ചെറുവത്തൂര്‍ (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ പുതുപ്പാടി) പീഡാനുഭവ സന്ദേശവും പ്രാര്‍ത്ഥനകളും നടത്തി. 10 മണിക്ക് തലശേരി മുന്‍ ആര്‍ച്ച്‌ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളകാട്ടിന്റെ സന്ദേശത്തിനു ശേഷം അടിവാരം ഗത്സമിന്‍ ഡയറക്‌ടര്‍ ഫാദര്‍ തോമസ് തുണ്ടത്തില്‍ , ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് അഗസ്‌റ്റിന്‍ കീപ്പുറത്ത് തുടങ്ങിയുടെ നേതൃത്വത്തില്‍ ഭക്‌തി നിര്‍ഭരമായ കുരിശിന്റെ വഴി നടത്തിയത്‌്.
യേശുവും, പടയാളികളും, മാതാവും, ഭക്‌ത സ്‌ത്രീകളും, ശിമയോനും അടങ്ങുന്ന വേഷധാരികള്‍ വലിയ മരകുരിശുമായി പരിഹാര യാത്രക്ക് മുന്‍പില്‍ നീങ്ങിയത. ലക്കിടി മൗണ്ട് സിനായി ദേവാലയത്തില്‍ എത്തി ചേരുന്ന പരിഹാര യാത്രക്ക് വികാരി ഫാദര്‍ നിഷാന്ദ് പതുപ്പള്ളില്‍ സമാപന ആശിര്‍വാദം നല്‍കി. ഫാദര്‍ സിബി പുളിക്കന്‍, ഫാദര്‍ തോമസ് വട്ടക്കാട്ട്, ഫാദര്‍ തോമസ് പെരുവേലില്‍, ഫാദര്‍ ഷിന്റോവാഴപ്പള്ളി തുടങ്ങിയ വൈദികരുടെയും, സിസ്‌റ്റേഴ്‌സിന്റെയും, ഇടവക സമൂഹത്തിന്റെയും നേതൃത്വത്തില്‍ രാവിലെ മുതല്‍ പരിഹാര യാത്രയില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും നേര്‍ച്ച കഞ്ഞി വിതരണവും നല്‍കി.




