കോഴിക്കോട്: പ്രശസ്‌ത ചിത്രകാരനും ശില്‍പിയും ഫോട്ടോഗ്രാഫറും അധ്യാപകനുമായ ആര്‍.കെ ചന്ദ്രബാബുവിന്റെ അമ്പതോളം ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ തുടങ്ങും.
പറക്കുന്ന ജീവിതത്തിലെ കറുത്ത കല്ലുകള്‍ എന്ന നാമകരണത്തിലുള്ള അക്രിലിക് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനം ചിത്രകാരന്‍ മദനന്‍, ആര്‍ട്ട് ഡയറ്റക്‌ടര്‍ സന്തോഷ് രാമന്‍, എഴുത്തുകാരിയും ചിത്രകാരിയുമായ ശാലിനി മേനോന്‍, ചിത്രകാരന്‍ എന്‍.എന്‍ സജീവന്‍, എഴുത്തുകാരി ബീന കെ കുരുവട്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്യും. കൊച്ചി സ്വദേശിയായ ചന്ദ്ര ബാബു തിരുവാണിയൂര്‍ ?ോബല്‍ പബ്ലിക് സ്‌കൂളില്‍ അധ്യാപകനാണ് ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. നാഷണല്‍ ഇന്റര്‍നാഷണല്‍ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്.





