
ബാലുശേരി: എലത്തൂര്‍ നിയോജക മണ്ഡലം എന്‍.ഡി.എ സ്‌ഥാനാര്‍ഥി ടി. ദേവദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരത്തിനായി മുന്‍ ഡി.ജി.പി ഡോ. ജേക്കബ് തോമസ് എത്തി. പറമ്പില്‍ ബസാറില്‍ റോഡ് ഷോയില്‍ പങ്കെടുത്തു.
നിരവധി വാഹനങ്ങളുടെയും നൂറ് കണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെ എം.എം.യു.പി സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോ ബസ് സ്‌റ്റാന്റ് പരിസരത്ത് സമാപിച്ചു. ടൗണില്‍ നടന്ന പൊതു സമ്മേളനത്തില്‍ അദ്ദേഹം സംസാരിച്ചു.
പി.സി അഭിലാഷ് അദ്ധ്യക്ഷനായി. സ്‌ഥാനാര്‍ഥി ടി. ദേവദാസ്, കിഷോര്‍ അസ്‌നോഡ്‌കര്‍, കെ. ശശീന്ദ്രന്‍, ടി.എ നാരായണന്‍, എം. സുനില്‍, എം.ഇ ഗംഗാധരന്‍, ആര്‍. ബിനീഷ് വി.വി സ്വപ്‌നേഷ്, ബിജീഷ് അയോദ്ധ്യ, സഞ്‌ജുനാഥ്, ഷിജുല പി.എം സുരേഷ് എന്നിവര്‍ സംസാരിച്ചു.




