കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഇലക്രേ്‌ടാണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) കമീഷനിങ് ബുധനാഴ്‌ച്ച ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും നടത്തി. പലയിടത്തും രാത്രി വൈകിയാണ് പൂര്‍ത്തിയായത്. രാവിലെ എട്ടു മണിയോടെ സ്‌ഥാനാര്‍ഥികളുടെ ഏജന്റിന്റെ സാന്നിധ്യത്തിലാണ് കമീഷനിങ് തുടങ്ങിയത്. മണ്ഡലത്തിന്റെ ചുമതലയുള്ള പൊതുനിരീക്ഷകനും വരണാധികാരിയും മറ്റ് ഉദ്യോഗസ്‌ഥരും സന്നിഹിതരായി. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ സ്‌ഥാനാര്‍ഥിയുടെ പേര്, ചിം, സമയം എന്നിവ സെറ്റ് ചെയ്‌ത് യന്ത്രങ്ങള്‍ പോളിങ്ങിനായി തയ്ായറാക്കി. ബാലറ്റ് യൂണിറ്റുകളില്‍ സ്‌ഥാനാര്‍ത്ഥികളുടെ പേരും ചിവും രേഖപ്പെടുത്തുകയും കണ്‍ട്രോള്‍ യൂണിറ്റുകളുമായി ബന്ധിപ്പിച്ച് വോട്ടിംഗ് സൗകര്യം ഉറപ്പാക്കുകയും ചെയ്‌തു. സുതാര്യതയ്‌ക്കായി മാതൃകാ വോട്ടെടുപ്പും നടത്തി. കമീഷനിങ് പൂര്‍ത്തിയാക്കി, സീല്‍ ചെയ്‌ത ഇ.വി.എം യന്ത്രങ്ങള്‍ വോട്ടെടുപ്പിന്റെ തലേദിവസമാണ് വിതരണം ചെയ്യുക. അതുവരെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.




