
കൂത്തുപറമ്പ്: മട്ടന്നൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്‌ഥാനാര്‍ത്ഥി സഖാവ് വി കെ സനോജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാലൂരില്‍ ഒരുക്കിയ പെയിന്റിംഗ് ശ്രദ്ധേയമാവുകയാണ് സനോജിന്റെ ആത്മസുഹൃത്തും നാട്ടുകാരനുമായ ആര്‍ട്ടിസ്‌റ്റ് ജിമ്മി മാലൂര്‍ ആണ് വലിയ കാന്‍ വാസില്‍ മനോഹരമായ പെയിന്റിംഗ് തയ്യാറാക്കിയത്. ബാലസംഘത്തിലൂടെയും എസ് ഫഫ് ഐ യിലൂടെയും വളര്‍ന്ന് വന്ന് ഇടതുപക്ഷത്തിന്റെ അമരക്കാരനായി മാറിയ സനോജിന്റെ ജീവിത യാത്രയെ ആസ്‌പതമാക്കി സമര യൗവ്വനം എന്ന പേരില്‍ തയ്യാറാക്കിയ ചിത്രത്തില്‍ കലാസാംസ്‌കാരിക . സാമൂഹിക മേഖലകളില്‍ സനോജ് നല്‍കിയ സംഭാവനകളും വിശദമായി പ്രതിവാദിക്കുന്നുണ്ട്. മോണോ കളറില്‍ സനോജിന്റെ പോര്‍ട്ട്രയിറ്റും ഉള്‍പ്പെടുന്നു. ഫ്‌ലക്‌സ് ബോര്‍ഡുകളുടെ അതിപ്രസരത്തിലും തുണിയിലും ചുമരിലുമായി പ്രകൃതിദത്തമായ പ്രചരണങ്ങളും സനോജിനു വേണ്ടി ചിതകാരന്‍ ഒരുക്കിയിട്ടുണ്ട്.



