
തലശേരി: അമൃത ഭാരത് പദ്ധതി പ്രകാരം നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ ദക്ഷിണമേഖല റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റൗട്ടിനു റെയില്‍വേ പാസ്സഞ്ചര്‍ അസോസിയേഷന്‍ ഭാരവാഹികളായ ശശികുമാര്‍ കല്ലിടുംബില്‍,ഗിരിഷ് കുമാര്‍ മക്രേരി എന്നിവര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്‌റ്റേഷന്‍ അഭിമുഖികരിക്കുന്ന വിവിധ ആവശ്യങ്ങള്‍ ഡിവിഷണല്‍ മാനേജരുടെ ശ്രദ്ധയില്‍ പെടുത്തി.
രാമേശ്വരം ട്രെയിനിനും ഗരീബ് രഥ് എക്‌സ്പ്രസ്സിനും വന്ദേ ഭാരതിനും സ്‌റ്റോപ്പ് അനുവദിക്കുക, ബസ് സ്‌റ്റാണ്ടിലേക്ക് നടപ്പാത നിര്‍മ്മിക്കുക, വാഹന പാര്‍ക്കിങ്ങ് സ്‌ഥലത്ത് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുക, വടക്ക് ഭാഗത്തെ ഫുട്ട് ഓവര്‍ ബ്രിഡ്‌ജിനുള്ളില്‍ ലൈറ്റിങ്ങ് എര്‍പ്പെടുത്തുക, ഒന്നാം പ്‌ളാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്ത് ടോയിലറ്റ് നിര്‍മ്മിക്കുക, പ്‌ളാറ്റ്‌ഫോമുകളുടെ ഇടയിലുള്ള വിടവുകളെല്ലാം കൂട്ടി യോജിപ്പിച്ച്, ഒഴിച്ചിട്ട ഭാഗത്ത് മേല്‍ക്കൂര നിര്‍മ്മിക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേധനവും സമര്‍പ്പിച്ചു.



