
പയ്യാവൂര്‍: കേരള ജനത എല്‍ഡിഎഫ് ഭരണത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് തൂത്തെറിയാന്‍ കാത്തിരിക്കുകയാണെന്നും 9 ന് ജനങ്ങള്‍ അത് തീരുമാനിക്കുമെന്നും മെയ് നാലിന് നമുക്കതറിയാന്‍ കഴിയുമെന്നും മറിയ ഉമ്മന്‍ പറഞ്ഞു. ഇരിക്കൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാര്‍ഥി സജീവ് ജോസഫിനൊപ്പം റോഡ് ഷോ നടത്തിയ ശേഷം പയ്യാവൂര്‍ ബസ് സ്‌റ്റാന്‍ഡില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇരിക്കൂര്‍ ഉമ്മന്‍ചാണ്ടിയുടെ പ്രിയപ്പെട്ട സ്‌ഥലമാണെന്നും സജീവ് ജോസഫിന്റെ വിജയത്തിനും യുഡിഎഫിന്റെ തിരിച്ചുവരവിനും വേണ്ടി മലയോര ജനത ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മറിയ ഉമ്മന്‍ പറഞ്ഞു.
യോഗത്തില്‍ സ്‌ഥാനാര്‍ത്ഥി സജീവ് ജോസഫ്, ചാക്കോ പാലയ്‌ക്കലോടി, സിന്ധു ബെന്നി, തോമസ് വെക്കത്താനം, ടി.എന്‍.എ. ഖാദര്‍, ഇ.കെ. കുര്യന്‍, ടെന്‍സന്‍ ജോര്‍ജ് കണ്ടത്തിന്‍കര, ഒ.കെ. ശ്രീധരന്‍, ജോഷി കണ്ടത്തില്‍, ടി.പി. അഷ്‌റഫ്, പ്രിന്‍സ് പി. ജോര്‍ജ്, ജോസ് പരത്തനാല്‍, ജോയി പുന്നശേരിമലയില്‍, ജിജി പൂവത്തുംമണ്ണില്‍, വത്സല സാജു, അന്‍സില്‍ വാഴപ്പള്ളി, സൈമണ്‍ പെരുവക്കുന്നേല്‍, സഷീബ തോമസ് എന്നിവര്‍ പ്രസംഗിച്ചു.



