
പാലക്കാട്: സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന് പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് പന്ന്യന്‍ രവീന്ദ്രന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍തന്നെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പുതൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം അദ്ദേഹം ഇവിടെ തുടരുകയാണ്. ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് വിവരം.
പന്ന്യന്‍ രവീന്ദ്രന്റെ രക്തസമ്മര്‍ദം ഉള്‍പ്പെടെ സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാവിലെ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് വിവരം. ഇതാകാം ദേഹാസ്വാസ്ഥ്യമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു.






