
സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ അറിയപ്പെട്ട ശരത് ഉണ്ണിത്താന്റെ വേര്‍എാടില്‍ കുറിപ്പുമായി നടി സ്‌നേഹ ശ്രീകുമാര്‍. വേദനയോടെയാണ് മരണവിവരം കേട്ടശതന്നും പ്രിയ കലാകാരന്‍ ആയിരുന്നുവെന്നും സ്‌നേഹ പറയുന്നു.
‘പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു.മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്’ സ്നേഹയുടെ വാക്കുകള്‍
അറ്റ്‌ലാന്റയില്‍ കുഴഞ്ഞു വീണായിരുന്നു മരണം. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ്. ഇന്‍സറ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുളള താരത്തിന്റെ പല വീഡിയോകളും റീലുകളും വൈറലായിരുന്നു. മരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഉത്സവപ്പറമ്പിലെ ക്വട്ടേഷന്‍ എന്ന പേരില്‍ ചെയ്ത റീലുകള്‍ വലിയ ശ്രദ്ധനേടിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത പല റീലുകളും വൈറലായിരുന്നു. ഗുണ്ടയുടെ വേഷമിട്ട് കറുത്ത കട്ടിമീശയും പുരികവും വരച്ചുവെച്ച് ശരത് ചെയ്ത വീഡിയോകളെല്ലാം വലിയ തോതില്‍ പ്രേക്ഷകരെ രസിപ്പിച്ചവയായിരുന്നു.






