കട്ടപ്പന: പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണള്‍ഡ് ട്രംപിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
'ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടും. കിടക്കാന്‍ പറഞ്ഞാല്‍ കിടക്കും. ഇസ്രയേലിക്കു പോകാന്‍ പറഞ്ഞാല്‍ അതേപടി അനുസരിക്കും. ഡോണള്‍ഡ് ട്രംപിനെ സാര്‍ എന്നാണ് അദ്ദേഹം വിളിക്കുന്നത്. ഏറ്റവും വലിയ അപഹാസ്യമാണ് അത്. അദ്ദേഹം ഇപ്പോഴും ബ്രിട്ടീഷ് കാലഘട്ടത്തില്‍ ആണെന്നാണ് കരുതിയിരിക്കുന്നത്. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ് എന്നത് അദ്ദേഹം മറന്നിരിക്കുന്നു. പ്രധാനമന്ത്രി ഒരിക്കലും ആരെയും സര്‍ എന്ന് അഭിസംബോധന ചെയ്യാന്‍ പാടില്ല. ഡോണള്‍ഡ് ട്രംപ് പറയുന്ന ജോലിയല്ല പ്രധാനമന്ത്രി ചെയ്യേണ്ടത് അദ്ദേഹം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ഡോണള്‍ഡ് ട്രംപ് വിളിക്കുമ്പോള്‍ നരേന്ദ്രമോദി ഫോണ്‍ എടുത്ത് താങ്കള്‍ക്കു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നു ചോദിക്കുന്നു. അതുപോലെതന്നെയാണ് നരേന്ദ്രമോദി വിളിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി ഫോണെടുത്തു സംസാരിക്കുന്നതും. കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നരേന്ദ്രമോദി ഒളിച്ചോടി. എന്നാല്‍ നരേന്ദ്രമോദിക്കു കേരളത്തിലെ മുഖ്യമന്ത്രിക്കു മേല്‍ പൂര്‍ണ നിയന്ത്രണ അധികാരമുണ്ട്'-രാഹുല്‍ഗാന്ധി പറഞ്ഞു.






