
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമാണ് കണ്ണന്‍ സാഗര്‍. അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യര്‍ഥിച്ച് അദ്ദേഹം രംഗത്തെത്തിയത്. ഹൃദയത്തില്‍ ബ്ലോക്കായിരുന്നു. തന്നെക്കൊണ്ട് ഇപ്പോള്‍ താങ്ങാന്‍ പറ്റാത്ത അത്രയും തുക ചികിത്സക്കായി ആകുമെന്നും സംഘടനയിലും ചില സഹപ്രവര്‍ത്തകരേയും വിളിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിയതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ശസ്ത്രക്രിയക്കായി താന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് താരം. തന്നെ സഹായിച്ചവരോടുളള നന്ദിയും അദ്ദേഹം അറിയിക്കുന്നുണ്ട്. ''ഞാനിപ്പോൾ ആലുവയിലെ രാജഗിരി ആശുപത്രിയിൽ അഡ്മിറ്റായിരിക്കുകയാണ്.
സര്‍ജറി എനിക്ക് ആവശ്യമായിട്ടുണ്ട്. ആറാം തീയതിയാണ് ബൈപാസ് ചെയ്യുന്നത്. അതിന് വേണ്ടിയാണ് അഡ്മിറ്റായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അസുഖത്തെക്കുറിച്ചും, എന്റെ വയ്യായ്മയെക്കുറിച്ചും ഞാന്‍ പറഞ്ഞിരുന്നു. അതുകേട്ട് എന്ന സഹായിക്കാന്‍ എന്റെ പ്രിയപ്പെട്ട സംഘടന 'മാ'യിലെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങള്‍ അകമഴിഞ്ഞു സഹായിക്കാൻ ഓടിയെത്തി.
അവരുടെയെല്ലാ അനുഗ്രഹവും എനിക്കുണ്ട്. കെ എസ് പ്രസാദ് ചേട്ടനും നിരന്തരം വിളിക്കുകയും, കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ഈ സര്‍ജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടി ചേട്ടനാണ്. സ്‌നേഹം കൊണ്ടും, സാമ്പത്തികം കൊണ്ടും, അന്വേഷണം കൊണ്ടും ഒരുപാട് സ്നേഹിക്കുന്ന പ്രിയപ്പെട്ട സഹോദരീ സഹോദരങ്ങളോട് പറഞ്ഞാല്‍ തീരാത്തത്ര നന്ദിയും, കടപ്പാടുണ്ട്.
എനിക്കും കുടുംബത്തിനും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക.- കണ്ണൻ സാഗർ വീഡിയോയിൽ പറഞ്ഞു. പ്രിയപ്പെട്ടവരുടെ പ്രാർത്ഥന ഉണ്ടാകണം. ഞാൻ ആലുവ രാജഗിരി ഹോസ്പിറ്റലിൽ അഡ്മിറ്റായി, സ്നേഹവും സാന്ത്വനവും വാത്സല്യവും കൂടെ സാമ്പത്തികവും അല്ലാതെയും മനസ്സു നിറയെ നൽകി ചേർത്ത് പിടിക്കുന്ന പ്രിയ സോദരങ്ങളെ ഇക്കമാരെ ചേട്ടന്മാരെ സോദരിമാരെ കരുണാമയനായ ആ പ്രപഞ്ചശക്തി അനുഗ്രഹ വർഷം ചൊരിഞ്ഞു കാക്കുമാറാകട്ടെ ..."- കണ്ണൻ സാഗർ ഫേസ്ബുക്കില്‍ കുറിച്ചു.






