
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മെൽകൗ പോണ്ടിച്ചേരി എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ ദിലീപ് , സലിം കുമാർ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ഈസ്റ്റർദിനമായ ഏപ്രിൽ അഞ്ച് ഞായറാഴ്ച്ചയാണ് ടൈറ്റിൽ പ്രകാശനം നടത്തിയത് പ്രേഷകർക്ക് ഏറെ ആസ്വദിക്കാൻ പോരും വിധത്തിലുള്ള ഒരു ഈസ്റ്റർ സമ്മാനമായി ഈ ടൈറ്റിൽ പ്രകാശനത്തെ കാണാം. ഏറെ കൗതുകം പകരുന്ന ഈ പോസ്റ്റർ ഇതിനകം നവ മാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത് .
അരുൺ ഗോപി എക്‌സൈമെൻ്റ്& ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -
ഡിജോ ജോസ് ആൻ്റെണിയുടെ സഹസംവിധായകനായിരുന്ന അഖിൽ മോഹൻ,പ്രിൻസ് ആൻ്റെ ഫാമിലിയുടെ കോറൈറ്റർ കൂടിയായിരുന്നു.
അർജ്ജുൻ അശോകൻ , അൽത്താഫ് സലിം , ബാലു വർഗീസ് , ശരത് സഭ എന്നിവരാണ് ഇ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോണ്ടിച്ചേരിയിലെ ഒരു കലാശാലയിൽ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ കുറച്ചു നാളുകൾക്കു ശേഷം കാംബസ്സിൽ മടങ്ങിയെത്തുന്നതും അവിടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ഫുൾഫൺ ജോണറിൽ അവതരിപ്പിക്കുന്നത്. മൊട്ട രാജേന്ദ്രൻ പ്രശസ്ത സോഷ്യൽ മീഡിയാ താരം അന്നാമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ശ്രീലഷ്‌മി വിജയനാണ് നായിക. ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം - ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി.
എഡിറ്റിംഗ് - സാഗർ ദാസ്.
കലാസംവിധാനം- അജി കുറ്റ്യാനി.
മേക്കപ്പ സ്വേതിൻ വി.
സ്റ്റിൽസ് - രാംദാസ് മാത്തൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ.
പ്രൊഡക്ഷൻ മാനേജർ - വിവേക് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല .
ദുബായിലും പോണ്ടിച്ചേരിയിലുമായി ചിത്രീകരണം പൂർത്തിയായ ഇൗ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
വാഴൂർ ജോസ്






