
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. ഇപ്പോള്‍ കുടുംബത്തോടൊപ്പമുളള ഈസ്റ്റര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. ടൊവിനോയുടെ പോസ്റ്റിന് താഴെയായി നിരവധി പേര്‍ ഈസ്റ്റര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.
അതേസമയം ' പളളിച്ചട്ടമ്പി' യാണ് ടൊവിനോ തോമസ് നായകനായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഡിജോ ജോസ് ആന്റെണി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ പത്തിന് തിയേറ്ററുകളിലെത്തും. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായിക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
വേള്‍ഡ് വൈഡ് ഫിലിംസ്& സീക്യൂബ് ബ്രോസ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നൗഫല്‍, ബ്രജോഷ് മുഹമ്മദ് ചാണക്യചരണ്‍, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിര്‍മിക്കുന്നത്. വിജയരാഘവന്‍, ബാബുരാജ്, സുധീര്‍ കരമന, തെലുങ്കു നടന്‍ ശിവകുമാര്‍, അജയ് ( കന്നഡ), ജോണി ആന്റണി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.






