
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് സവിന്‍ എസ് എ സംവിധാനം ചെയ്ത ചിത്രം വാഴ 2. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.്
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ നടന്‍ അസീസ് നെടുമങ്ങാട് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വാഴ സിനിമയുടെ ഒന്നാം ഭാഗത്തില്‍ അസീസ് നെടുമങ്ങാട് ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ' മനസ് നിറഞ്ഞു വാഴ 2 കണ്ടപ്പോള്‍, അഭിനയിച്ച എല്ലാവരും ഗംഭീരം, ഡയറക്ഷന്‍ സവിന്‍ പൊളിച്ചു മുത്തേ, ക്യാമറ അഖില്‍ മോനെ നീ തിമിര്‍ത്തു, മ്യൂസിക് അങ്കിത്ത് മോനെ ഒരു രക്ഷയും ഇല്ല, പിന്നെ ഇതിന്റെ ക്യാപ്റ്റന്‍ വിപിന്‍ ദാസ് dr പറയാന്‍ വാക്കുകളില്ല പൊളി. കൂടെ മകനെ എന്ന സോങ് കേട്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി'', എന്നാണ് അസീസ് നെടുമങ്ങാട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഡബ്യു ബി ടി എസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സംവിധായകന്‍ വിപിന്‍ ദാസാണ് വാഴ പോലെ വാഴ 2ഉം രചിച്ചിരിക്കുന്നത്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍, അജു വര്‍ഗ്ഗീസ്, വിജയ് ബാബു, ബിജുക്കുട്ടന്‍, സുധീഷ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.






