
വിവാഹങ്ങള്‍ എത്രത്തോളം ആഡംബരമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ ബന്ധുക്കള്‍ക്കായി ഒരു ട്രെയിന്‍ കോച്ച് മുഴുവനായി ബുക്ക് ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ കുടുംബം. ട്രെയിന്‍ യാത്രയ്ക്കിടയില്‍ തന്നെ പാട്ടും നൃത്തവും കേക്ക് മുറിക്കലുമായി വിവാഹാഘോഷങ്ങള്‍ ഇവര്‍ ആഘോഷപൂര്‍വ്വം തുടങ്ങുകയും ചെയ്തു.
യാത്രക്കാര്‍ക്കായി കോച്ചിന് മുന്നില്‍ പൂമാലകള്‍ ചാര്‍ത്തിയും അതിഥികളെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചുമാണ് ഈ കുടുംബം ഒരുക്കിയത്. വധു കേക്ക് മുറിക്കുന്നതും എല്ലാവരും ചേര്‍ന്ന് സമ്മാനങ്ങള്‍ കൈമാറുന്നതും വീഡിയോയില്‍ കാണാം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടയില് റെയില്‍വേ ഉദ്യോഗസ്ഥന് ടിക്കറ്റ് പരിശോധിക്കാന്‍ എത്തുന്നതും കൗതുകകരമായ കാഴ്ചയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി മാറി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇത്തരമൊരു യാത്രയും ആഘോഷവും വളരെ മനോഹരമായിരിക്കുമെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്. തങ്ങളുടെ സമ്പാദ്യം മുഴുവന്‍ വിവാഹത്തിനായി ചെലവഴിക്കുന്നവര്ക്കിടയില് വ്യത്യസ്തമായ ഈ ആഘോഷം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
When a Marwari wedding party books a railway coach! #IndianRailways #marriage pic.twitter.com/Yf52D2cISk
— Ananth Rupanagudi (@Ananth_IRAS) April 4, 2026






