
കാസര്‍കോട്: മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പ്രചരണം കൊഴുക്കുമ്പോള്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന് വേണ്ടി എഎ വീഡിയോ പ്രചരണവും. യുവമോര്‍ച്ചാ പ്രവര്‍ത്തന കാലയളവ് മുതലുള്ള സുരേന്ദ്രന്റെ ജീവിതം വരച്ചുകാട്ടുന്നതാണ് വീഡിയോ
യുവമോര്‍ച്ചാ കാലഘട്ടത്തിലെ പോലീസ് മര്‍ദ്ദനങ്ങള്‍ മുതല്‍ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സാന്നിധ്യം വരെ കോര്‍ത്തിണക്കി നിര്‍മ്മിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്്. ബെംഗളൂരു എംപി തേജസ്വി സൂര്യ, തിരുവനന്തപുരം നഗരസഭയിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.വി. രാജേഷ്, മംഗലാപുരം എംഎല്‍എ ഭരത് ഷെട്ടി തുടങ്ങിയ പ്രമുഖര്‍ വീഡിയോ പങ്കുവെച്ചു.
കോവളം കൊട്ടാരം സമരത്തിനിടെ നടുറോഡില്‍ വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ ആ പഴയ യുവനേതാവില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. ശബരിമല യുവതിപ്രവേശന പ്രക്ഷോഭത്തിലെ നിര്‍ണ്ണായക പങ്കും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായുള്ള സുരേന്ദ്രന്റെ ആത്മബന്ധവും വീെഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു.
'2016-ല്‍ കേവലം 89 വോട്ടുകള്‍ക്ക് കൈവിട്ടുപോയ വിജയം തിരിച്ചുപിടിക്കാനുള്ള മഞ്ചേശ്വരത്തെ ജനങ്ങളുടെ മധുരപ്രതികാരമാണ് ഈ തിരഞ്ഞെടുപ്പ്' എന്ന് പാട്ടിലൂടെ അണിയറപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ എം. സുവര്‍ണ്ണപ്രസാദും, ബെംഗളൂരുവിലെ ഐടി വിദഗ്ധനായ അരവിന്ദ് മൈലക്കരയും ചേര്‍ന്നാണ് ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. വെറും 12 മണിക്കൂറിനുള്ളില്‍ 10 ലക്ഷം പേര്‍ കണ്ടു.






