ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ഇറാനെ ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെയാകാം': ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

Authored by Web Desk | Last updated: 07 Apr 2026, 9:41 AM | 1 min read

Print
trump-threatens-iran-entire-country-taken-out-in-one-night
വാഷിംഗ്ടണ്‍: നാല്‍പത്തിയഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ നിരസിച്ചതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറില്‍ ഒപ്പിടാന്‍ ഇറാന് നല്‍കിയ പത്ത് ദിവസത്തെ സമയം ചൊവ്വാഴ്ച അവസാനിക്കുകയാണ്.


യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാന്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിവരെ നല്‍കിയ സമയപരിധി (ഇസ്രയേല്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3 മണി) അവസാനത്തേതാണെന്നും ഇറാന് ആവശ്യത്തിലധികം സമയം നീട്ടിനല്‍കിയെന്നും ട്രംപ് വിശദീകരിച്ചു. ഈ സമയപരിധിക്കുള്ളില്‍ സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.


വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു: 'മുഴുവന്‍ രാജ്യത്തെയും ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെ രാത്രിയാകാം.' 'ഞങ്ങള്‍ക്കൊരു പദ്ധതിയുണ്ട്.. നാളെ രാത്രി പന്ത്രണ്ട് മണിയോടെ ഇറാനിലെ ഓരോ പാലങ്ങളും തകര്‍ക്കും, എല്ലാ വൈദ്യുതി നിലയങ്ങളും നിശ്ചലമാകും, അവ കത്തും, പൊട്ടിത്തെറിക്കും പിന്നീട് ഒരുകാലത്തും പ്രവര്‍ത്തനക്ഷമമാകില്ല, ഞാന്‍ ഉദ്ദേശിച്ചത് പൂര്‍ണമായ നാശമാണ്, പന്ത്രണ്ട് മണിക്കുള്ളില്‍, അതും ഞങ്ങള്‍ നടത്തണമെന്ന് തീരുമാനിച്ചാല്‍, നാലു മണിക്കൂറിനുള്ളില്‍ അത് സംഭവിക്കും' ട്രംപ് കൂട്ടിച്ചേര്‍ത്തു.


മുമ്പ് ഇറാന്‍ തന്നെ ഗൗരവമായി പരിഗണിച്ചില്ലെന്നും അതാണ് തെഹ്‌റാന് സമീപമുള്ള പ്രധാന പാലങ്ങള്‍ തകര്‍ക്കാനുള്ള ഉത്തരവിലേക്ക് നയിച്ചതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ പുനര്‍നിര്‍മാണത്തിന് യുഎസിന്റെ സഹായം ഉണ്ടായേക്കാമെന്നും അതില്‍ ഇത്രയും ചെലവേറിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചാല്‍ അവ പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് നൂറു വര്‍ഷത്തോളം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഞങ്ങള്‍ ഇറാനില്‍ നിന്നും പിന്‍വാങ്ങിയാല്‍ അവരുടെ രാജ്യം പുനര്‍നിര്‍മിക്കാന്‍ 20 വര്‍ഷമെടുക്കും, അവര്‍ക്ക് അത് സാധ്യമാക്കാന്‍ യുഎസിന്റെ പ്രതിഭ ഉപയോഗിക്കുക എന്നത് മാത്രമാണ് ഏകമാര്‍ഗമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഭാവി അമേരിക്കയുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.





Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 തളിപ്പറമ്പ് തോൽക്കരുത് എന്നാണ് LDF നിലപാട്,അട്ടിമറി നടത്തി ജയിക്കാനാണ് LDF ശ്രമം;ടികെ ഗോവിന്ദൻ

തളിപ്പറമ്പ് തോൽക്കരുത് എന്നാണ് LDF നിലപാട്,അട്ടിമറി നടത്തി ജയിക്കാനാണ് LDF ശ്രമം;ടികെ ഗോവിന്ദൻ

മുഖ്യമന്ത്രിയെ കാണാൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ ധർമ്മടത്തെത്തി; വീട് കയറി താമസത്തിന് ക്ഷണം

മുഖ്യമന്ത്രിയെ കാണാൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ ധർമ്മടത്തെത്തി; വീട് കയറി താമസത്തിന് ക്ഷണം

മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയയില്‍ അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ

മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയയില്‍ അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ

എയർ ഇന്ത്യ വിമാനക്കമ്പനി ഇന്ധന നിരക്ക് 899 രൂപയാക്കി ഉയർത്തി; ടിക്കറ്റ് നിരക്കുകളും വർദ്ധിക്കും

എയർ ഇന്ത്യ വിമാനക്കമ്പനി ഇന്ധന നിരക്ക് 899 രൂപയാക്കി ഉയർത്തി; ടിക്കറ്റ് നിരക്കുകളും വർദ്ധിക്കും

മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം

മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം

കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്

കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്