
തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയിലെ ആരോപണം ഉന്നയിക്കുന്നത് സിപിഐഎമ്മുമായി ബന്ധപ്പെട്ട പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിയ കേസ് മറച്ചുവെയ്ക്കാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പിണറായി സര്‍ക്കാര്‍ നുണ പറയുകയാണെന്ന് വാര്‍ത്താസമ്മേ ളനത്തില്‍ വി.ഡി. സതീശന്‍ വ്യക്തമാക്കി. വയനാട് പുനരധിവാസ പദ്ധതിക്കായി 742 കോടി രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഐഎം ശിഥിലമായി പോകും. പ്രശ്‌നങ്ങള്‍ മുഴുവന്‍ സിപിഐഎമ്മിലാണ്. ചരിത്രത്തില്‍ ഇല്ലാത്ത തരം റിബല്‍ ശല്യമാണ് സിപിഐഎം ഇപ്പോള്‍ നേരിടുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിമതര്‍ മത്സരിക്കുന്നത് സിപിഐഎമ്മില്‍ നിന്നുമാണ്. ആലപ്പുഴയില്‍ മുന്‍ മന്ത്രി ജി.സുധാകരനും പാലക്കാട് പി. ശശിയും മത്സരിക്കുകയാണ്. സിപിഐഎം പാര്‍ട്ടി വിട്ടുവന്ന അനേകരാണ് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരേ മത്സരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
മലയാളത്തിന് ഒരുപാട് വാക്കുകള്‍ സമ്മാനിച്ചയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു രേവന്ത് റെഡ്ഡിക്കെതിരേ മുഖ്യമന്ത്രിയുടെ 'ഡാഷ് മോനെ...രേവന്തേ' പ്രയോഗത്തിനും മറുപടി നല്‍കി. പത്തുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം പേര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീടു നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ചക്കള്ളമാണ്. നാലര ലക്ഷം വീടുകളാണ് ഈ പത്തുവര്‍ഷം കൊണ്ടു നല്‍കിയത്.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് അഞ്ചുലക്ഷം വീടുകള്‍ നല്‍കിയിരുന്നു. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രം ആരാണ് കൂടുതല്‍ വീടുകള്‍ നല്‍കിയതെന്ന് മനസ്സിലാക്കാനാകും. മാത്യു കുഴല്‍നാടന്റെ ആരോപണം ഗുരുതരമായ വെളിപ്പെടുത്തലാണെന്നും പറഞ്ഞു. പ്രളയം മനുഷ്യനിര്‍മ്മിതമാമെണന്ന് തങ്ങള്‍ മുമ്പേ തന്നെ പറഞ്ഞതാണ്. മാത്യു ടി തോമസിനും നിര്‍ണ്ണായക പങ്കെന്നും പറഞ്ഞു.
ഗൗരവമായി അന്വേഷിക്കണമെന്നും രണ്ടുപേരും രാജി വെയ്ക്കണമെന്നും പറഞ്ഞു. ഡാം മാനേജ്‌മെന്റ് അട്ടിമറിച്ചു. ഡാം മാനേജ്‌മെന്റ് പാളി. ഡാം മാനേജ്‌മെന്റ് പലരേയും സഹായിക്കാന്‍. ശബ്ദം തന്റേതല്ലെന്ന് കൃഷ്ണന്‍കുട്ടി തെളിയിക്കട്ടെയെന്നും പറഞ്ഞു. ശബ്ദം പുറത്തുവന്ന കൃഷ്ന്‍കുട്ടിയും അതില്‍ ആരോപണ വിധേയനായ മാത്യു ടി തോമസും രാജി വെയ്ക്കണമെന്നും പറഞ്ഞു.






