
കുവൈത്ത്സിറ്റി: ആതുരസേവന രംഗത്ത് കുവൈറ്റിലെ പ്രമുഖ ആരോഗ്യദാതാക്കളായ MEDX MEDICAL GROUP ഫഹാഹീല്‍ ബ്രാഞ്ച് ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് പ്രമുഖ ഓര്‍ത്തോപീഡിക് സ്‌പെഷ്യലിസ്റ്റ് ഡോ. രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ക്വാളിറ്റി അഷ്വറന്‍സ് കോര്‍ഡിനേറ്റര്‍ ഷാനിമോള്‍ P.B അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍ഷുറന്‍സ് മാനേജര്‍ അജയകുമാര്‍ വിശ്വനാഥന്‍ ആശംസകള്‍ നേര്‍ന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും ഉള്‍പ്പെടെ നിരവധി ജീവനക്കാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
നൂറിലധികം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ വിവിധ ആരോഗ്യ പരിശോധനകള്‍ ലഭ്യമാക്കിയിരുന്നു. കുവൈറ്റിലെ നിലവിലെ സാഹചര്യത്തിലും എല്ലാവിധ ചികിത്സാ സൗകര്യങ്ങളും മികച്ച ഡോക്ടര്‍മാരുടെ സേവനങ്ങളും തങ്ങളുടെ ക്ലിനിക്കുകളില്‍ ലഭ്യമാണെന്ന് മെഡക്‌സ് മാനേജ്‌മെന്റ് അറിയിച്ചു.






