
വാഷിങ്‌ടണ്‍: ഇറാനെതിരെയുള്ള യുദ്ധം രണ്ട് ആഴ്ചത്തേക്ക് നിര്‍ത്താന്‍ തീരുമാനിച്ചതായി യു.എസ് പ്രസിഡണ്ട് ഡെണാല്‍ഡ് ട്രംപ്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായുള്ള സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍, തന്റെ സാമൂഹിക മാധ്യമത്തിലൂടെയാണ് യു.എസ് പ്രസിഡണ്ട് തീരുമാനം അറിയിച്ചത്. ഇസ്ലാമിക റിപ്പബ്ലിക് ഓഫ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണമായി തുറക്കുമെന്ന നിലപാടിലാണീതെന്നും പ്രസിഡണ്ട് വ്യക്തമാക്കിയിട്ടുണ്ട്.ഇസ്രായേലും വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടുണ്ട്.എന്നാല്‍,ഇറാന്‍ ഔദ്ദ്യോഹികമായി പ്രതികരിച്ചിട്ടില്ലെന്നും അറബ് മാധ്യമായ 'അല്‍ ജസീറ' പറയുന്നു.
ഇറാനെതിരെ യു.എസ്-ഇസ്രായേല്‍ സേന നടത്തുന്ന യുദ്ധം തുടങ്ങി 40-ാം ദിവസമാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.






