
ഇറാന്‍ഇസ്രായേല്‍ സംഘര്‍ഷം 39-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, സമാധാനത്തിനായി വഴിതേടുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു വശത്ത് തകര്‍ന്ന സമ്പദ്വ്യവസ്ഥയും മറുവശത്ത് വൈറലാകുന്ന സൈനികരുടെ വീഡിയോകളും വൈറ്റ് ഹൗസിന് വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേശപ്രകാരമാണ് യുഎസ് ഇറാന് ആക്രമണത്തിന് മുതിര്‍ന്നതെങ്കിലും കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടന്നില്ല. ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ലോകമെങ്ങും ഇന്ധനക്ഷാമം രൂക്ഷമാവുകയും കടലിടുക്ക് തുറക്കാന്‍ ട്രംപ് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിനിടെയാണ് യുദ്ധം തങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലെന്നും തനിക്ക് വീട്ടില്‍ പോകണമെന്നും കരഞ്ഞു പറയുന്ന ഒരു യുഎസ് സൈനിക ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലായത്.
വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. യുഎസില്‍ യുദ്ധത്തിനെതിരെ ശക്തമായ വികാരമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 'ചീ ഗശിഴ' എന്ന പേരില്‍ ട്രംപിനെതിരെയും ഇറാന് യുദ്ധത്തിനെതിരെയും ശക്തമായ പ്രതിഷേധ പരിപാടികളാണ് യുഎസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. ഇതോടെ യുഎസ് പൗരന്മാരും വീഡിയോ പങ്കുവച്ചു. എന്നാല്‍ വീഡിയോ വ്യാജമാണെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.
വീഡിയോ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും പാരഡി അക്കൗണ്ടായ ഡെയ്ലി ചൈന ന്യൂസാണ് ഇത് ആദ്യം പങ്കുവെച്ചതെന്നും ഗ്രോക്ക് ചൂണ്ടിക്കാട്ടുന്നു. വീഡിയോയിലുള്ള വ്യക്തി ധരിച്ചിരിക്കുന്നത് യുഎസ് സൈനികരുടെ ഔദ്യോഗിക യൂണിഫോം അല്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് മറുവിഭാഗത്തിന്റെ വാദം. എവിടെ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
BREAKING : US Soldier😢😢😢
We’re Tired… We Didn’t Choose This 🇺🇸😢
I Just Want to Go Home 🇺🇸😢
I Don’t Want This War… I Just Want Peace 🇺🇸💔@grok it's truth ❓ pic.twitter.com/jiLHSQkT3N— Daily China New's (@DailyChinaNewss) April 4, 2026






