
മലയാള സിനിമയിലെ യുവനടി മേഘ മാത്യു വിവിഹിതയാകുന്നു. നിധിന്‍ ജോയ് ആണ് മേഘയുടെ ജീവിതപങ്കാളി. ഇപ്പോള്‍ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും തന്റെ വിവാഹക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മേഘ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. '' എല്ലാക്കാലവും ഓര്‍ത്തിരിക്കാവുന്ന മനോഹര നിമിഷം'' എന്ന അടിക്കുറിപ്പോടെയാണ് മേഘ ചിത്രങ്ങള്‍ പങ്കുവച്ചത്. നീരാളി എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പവും മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിലും മേഘ അഭിനയിച്ചിരുന്നു.
കോട്ടയം സ്വദേശിയായ മേഘ മാത്യു മോഡലിംഗിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 2016ല്‍ പുറത്തിറങ്ങിയ ആനന്ദമായിരുന്നു മേഘയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് ഒരു മെക്‌സിക്കന്‍ അപാരത, മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ്, മോഹന്‍ലാല്‍ ചിത്രം നീരാളി, തുടങ്ങി പത്തിലധികം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.






