
മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട കോമ്പോകളില്‍ ഒന്നാണ് മോഹന്‍ലാലും മണിയന്‍പിളള രാജുവും. ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകള്‍ സൂപ്പര്‍ ഹിറ്റാണ്. ഇപ്പോഴിതാ താന്‍ മോഹന്‍ലാലിനൊടൊപ്പം അഭിനയിച്ച സിനിമ കാരണം തന്റെ കല്യാണം നടക്കാണ്ട് പോകേണ്ടതായായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മണിയന്‍പിളള രാജു.
'അറിയാത്ത വീഥികള്‍ എന്ന ചിത്രത്തില്‍ എന്റെ വീട്ടിലെ ഡ്രൈവര്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഞാന്‍ വീടിന്റെ അപ്പുറത്തുള്ള സ്ത്രീയെ കയറി പിടിക്കാന്‍ ശ്രമിക്കുന്നു. ആ സമയം മോഹന്‍ലാല്‍ അങ്ങോട്ട് വരുന്നു. അവിടെ ചെറിയൊരു അടി നടക്കുന്നു. ആ അടിയില്‍ ഞാന്‍ ആ സ്ത്രീയുടെ വായ പൊത്തുകയും അവള്‍ മരിക്കുകയും ചെയ്യുന്നു. കുറ്റം മോഹന്‍ലാലിന്റെ തലയിലാകുന്നു. മോഹന്‍ലാലിനെ കൊലക്കുറ്റത്തിന് വിധിക്കുന്നു. ഇങ്ങനെയാണ് സിനിമ പോകുന്നത്'- മണിയന്‍ പിള്ള രാജു പറയുന്നു.
'എനിക്ക് കല്യാണ ആലോചന നടക്കുന്ന സമയത്താണ് ഈ ചിത്രം റിലീസ് ആകുന്നത്. ആദ്യം സിനിമാനടന് കെട്ടിച്ചു കൊടുക്കില്ല എന്നൊക്കെ അവളുടെ വീട്ടുകാര്‍ പറഞ്ഞു. അവസാനം എന്റെ ഒരു സിനിമ കാണാം എന്ന് തീരുമാനിച്ചു. അങ്ങനെ അവര്‍ അറിയാത്ത വീഥികള്‍ എന്ന സിനിമ പോയി കണ്ടു. സിനിമ തീര്‍ന്നതും അവളുടെ അച്ഛന്‍ ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്? ഇവന്‍ കാരണമാണ് മോഹന്‍ലാലിനെ തൂക്കിക്കൊന്നത് എന്ന് പറഞ്ഞു. അവസാനം എന്തൊക്കയോ പറഞ്ഞ് റെഡിയാക്കിയാണ് എന്റെ കല്യാണം നടന്നത്'- മണിയന്‍പിള്ള രാജു പറഞ്ഞു.






