
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം സമൂഹമാധ്യമങ്ങളിലും, ആല്‍ബങ്ങളിലുമൊക്കെ രേണു സജീവമായി തുടങ്ങി. ഇതിന്റെ പേരില്‍ പലതരത്തിലുളള വിമര്‍ശനങ്ങളും രേണുവിന് നേരിടേണ്ടിവന്നിട്ടുണ്ട്.
അടുത്തിടെയായിരുന്നു രേണുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വെരിഫിക്കേഷന്‍ ചെയ്തത്. അതിന് ശേഷമായി സബ്‌സ്‌ക്രിപ്ഷനും തുടങ്ങി. സുധിയുടെ ഫോട്ടോയായിരുന്നു നേരത്തെ കവര്‍ചിത്രമായി നല്‍കിയത്. ഇപ്പോള്‍ അത് മാറ്റി സ്വന്തം ഫോട്ടോ തന്നെ നല്‍കിയിരിക്കുകയാണ് രേണു. മുന്‍പ് രേണു സുധി എന്നായിരുന്നു അക്കൗണ്ടിലെ പേര്. ഇപ്പോഴത് യഥാര്‍ത്ഥ പേരായ രേഷ്മ പി തങ്കച്ചന്‍ എന്നാക്കിയിരിക്കുകയാണ്.
നേരത്തെ തന്റെ പേരിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുളള പരിഹാസങ്ങള്‍ രേണുവിന് നേരിടേണ്ടി വന്നിരുന്നു. രേണു സുധി എന്നത് യഥാര്‍ത്ഥ പേര് അല്ലെന്നും രേഷ്മ പി തങ്കച്ചന്‍ എന്നാണെന്നും പറഞ്ഞ് പലരും താരത്തെ വിമര്‍ശിച്ചിരുന്നു.






