
സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി. നായര്‍. അഭിനയത്തിനു പുറമെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും അവര്‍ ജനമനസ്സുകളില്‍ വലിയ സ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോഴിതാ മകന്‍ ആര്യന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി.
'' ഇന്ന് എന്റെ പുത്രന്റെ ബര്‍ത്ത്‌ഡേ.. കഴിഞ്ഞ ദിവസം നാള്‍ ആയിരുന്നു.. ഇന്ന് ഡേറ്റ്.. നമ്മുക്ക് ഓര്‍ക്കാന്‍, ഓര്‍മയില്‍ സൂക്ഷിക്കാന്‍ കുറച്ചു കാര്യങ്ങളെ ഉളളു, അതില്‍ ഏറെയും വേദനകള്‍ ആണ്, സന്തോഷം വളരെ കുറച്ചു മാത്രം, അതിലെ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്.. എന്റെ പ്രതീക്ഷകള്‍ക്ക് ഹാപ്പി ബര്‍ത്ത്‌ഡേ'' , എന്നാണ് സീമ ജി. നായര്‍ കുറിച്ചത്. മകനൊപ്പമുളള മനോഹരമായ ഒരു വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.






