
കണ്ണൂര്‍: വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എല്‍ഡിഎഫിനെ എതിര്‍ക്കുന്നവര്‍ പോലും നാട്ടില്‍ വികസനവും പുരോഗതിയും ഉണ്ടാകാന്‍ എല്‍ഡിഎഫ് വരണമെന്ന് ആഗ്രഹിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര തെറ്റിദ്ധാരണ പരത്തിയാലും ജനങ്ങള്‍ അവരുടെ അനുഭവത്തില്‍ നിന്നും എല്‍ഡിഎഫിന് മാത്രമേ പ്രതിബന്ധതയോെട നാടിന്റെ പൂേരാഗതി മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയൂ എന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
വസ്തുതാവിരുദ്ധമായ കാര്യം പ്രചരിപ്പിച്ചാലും ജനങ്ങള്‍ അവരുടെ അനുഭവത്തില്‍ നിന്നുമാണ് കാര്യങ്ങളെ കാണുന്നതെന്നും കഴിഞ്ഞ പത്തുവര്‍ഷമായി ജനങ്ങള്‍ക്കൊപ്പമാണ് യാത്ര ചെയ്തതെന്നും 2021 ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനങ്ങള്‍ ഇത്തവണ നല്‍കുമെന്നും പറഞ്ഞു. തങ്ങള്‍ ലക്ഷ്യമിടുന്ന വികസിത കേരളമാണ് നേരത്തേ പറഞ്ഞ നവകേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ സര്‍വേകള്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിച്ചി രിക്കുകയാണെന്നും നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും പറഞ്ഞു.
കേരളത്തിലെ ചില തട്ടിക്കൂട്ട് സര്‍വ്വേകള്‍ ജനങ്ങള്‍ മുഖവരയ്ക്ക് എടുക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് പലര്‍ക്കും ചെയ്യാനായി ല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കേരളത്തില്‍ തൂക്കുമന്ത്രിസഭ ആയിരിക്കുമെന്നും ബിജെപി നിര്‍ണ്ണായക ശക്തിയായിരിക്കുമെന്നുമായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം. 140 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ അസംബ്‌ളിയില്‍ പോയി ബഹളം വെയ്ക്കാനും കമ്പ്യൂട്ടര്‍ തകര്‍ക്കാനും സഭയില്‍ ഭരതനാട്യം കളിക്കാനുമുള്ള അവസരമല്ല ചോദിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ തരംഗം തുടരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ഫൈനലില്‍ തൂത്തുവരുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.






