
വടക്കേക്കാട്: വടക്കേക്കാട് പഞ്ചായത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കി.വോട്ടിംഗ് തുടങ്ങി നിമിഷങ്ങള്‍ക്കകം ആണ് യന്ത്രങ്ങള്‍ തകരാറിലായത്.യന്ത്ര തകരാര്‍ പരിഹരിക്കാന്‍ മണിക്കൂറോളം വൈകിയതിനാല്‍ പലരും വോട്ട് ചെയ്യാതെ മടങ്ങി.ഞമനേങ്ങാട് ഓള്‍ഡ് എ.എല്‍.പി. സ്കൂളിലെ 87,88, ബൂത്തുകളിലും വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി. സ്കൂളിലെ 82-ാം ബൂത്തിലും വൈലത്തൂര്‍ എ.എം.എല്‍.പി. സ്കൂളിലെ 84-ാം ബുത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. ഇതുമൂലം രാവിലെ ഒരു മണിക്കൂറിലധികം വൈകിയാണ് പലയിടത്തും വോട്ടിംഗ് ആരംഭിച്ചത്.ജോലിക്കും മറ്റും പോകേണ്ടവര്‍ രാവിലെ വളരെ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്താനായി ബൂത്തുകളില്‍ എത്തിയിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നു ശേഷമാണ് വോട്ട് ചെയ്യാതെ ഇവര്‍ മടങ്ങിയത്. പലയിടത്തും യന്ത്ര തകരാര്‍ പരിഹരിക്കാന്‍ പറ്റാത്തതിനാല്‍ പുതിയ യന്ത്രം കൊണ്ടുവന്ന് റീപ്ലെയ്സ് ചെയ്തതിനുശേഷമാണ് വോട്ടിംഗ് ആരംഭിച്ചത്.ഇത് മൂലം നീണ്ട വരി ബൂത്തുകളില്‍ കാണാമായിരുന്നു. രാവിലെത്തന്നെ സാമാന്യം നല്ല തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെട്ടത്.




