ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിച്ചു വരുന്ന ഉമരിയ്യ സ്ഥാപനങ്ങളുടെ 33-ാം വാര്‍ഷിക സനദ് ദാന സമ്മേളനം 11,12 തീയ്യതികളില്‍ ബഹുമുഖ പദ്ധതികളോടെ പൂര്‍ത്തീകരിക്കുമെന്ന് സ്ഥാപന മേധാവികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മഹല്ല് ഖബര്സ്ഥാന് സിയാറത്ത്. മെഡിക്കല്‍ ക്യാമ്പ്, ആത്മീയ സംഗമം. മുതഅല്ലിം സമ്മിറ്റ് സമാപന സമ്മേളനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദ്ധതികള്‍ സമ്മേളനത്തിനോടനുബന്ധിച്ച് നടക്കും. 10ന് ഉമരിയ്യ ചെയര്മാന് സയ്യിദ് പി.എം. എസ് തങ്ങള്‍ ബ്രാലം മഹല്ല് കബര്സ്ഥാന് സിയാറത്തിന് നേതൃത്വം നല്‍കും. ബ്രാലം മഹല്ല് പ്രസിഡന്റ് പി.കെ. അബ്ദുല്‍ ഖാദര്‍ പൂവത്തുംകടവില് പതാക ഉയര്‍ത്തല്‍ നിര്‍വഹിക്കും.
11ന് രാവിലെ 10 മണിക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിയന്ത്രണത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. അഡല്‍ട്ട് കെയര്‍, മള്‍ട്ടി ഡിസിപ്ലിനറി ഇടപെടലുകള്‍, കൗണ്‍സലിങ് എന്നിവ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയതായി സ്വാഗത സംഘം അറിയിച്ചു. 11 ന് വൈകീട്ട് 7 മണിക്ക് ആത്മീയ സംഗമം നടക്കും. സംഗമത്തിന് പ്രദേശത്തെ പണ്ഡിത മഹത്തുക്കള്‍ നേത്യത്വം നല്‍കും.
സമ്മേളനത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി മുതഅല്ലിം സമ്മിറ്റ് 12 ന് വൈകീട്ട് 4 മണിക്ക് നടക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത സെക്രട്ടറി മുഹ്യിസുന്ന പൊള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്ഥാപനത്തില്‍ പഠനം പൂര്‍ത്തികരിച്ച 100 വിദ്യാര്‍ത്ഥികള്‍ക്ക് സമ്മേളന നഗരിയില്‍ ബിരുദ ദാന ചടങ്ങ് സംഘടിപ്പിക്കും.
ബിരുദ ദാനത്തിന് സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര് നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്ത്ഥനയേയാടെ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഷറഫുദ്ദീന് ജമലുല്ലൈലി തങ്ങള്‍ ചേളാരി മുഖ്യഅതിഥികള്‍ ആയിരിക്കും. കേന്ദ്ര മുശാവറ അംഗങ്ങള്‍ സംഘടനാ നേതൃത്വം പണ്ഡിതാര്‍ ഉമറാക്കള്‍ സ്ഥാപന മേധാവികള്‍ പങ്കെടുക്കും.
കുഞ്ചിലം തങ്ങള്‍ സമാപന പ്രാര്‍ത്ഥന നിര്‍വഹിക്കും.സമ്മേളനത്തിന്റെ മുഴുവന്‍ പദ്ധതികളുടെയും ഒരുക്കങ്ങള്‍ പൂര്‍ണമായതായി സ്വാഗതസംഘം ചെയര്മാന് സയ്യിദ് പി.എം. എസ്. തങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു.പ
ി.എം.എസ് തങ്ങള്‍ (ചെയര്മാന് ഉമരിയ്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്),ഷമീര്‍ ചുലൂര് (കണ്‍വീനര്‍ സ്വാഗത സംഘം),
ഡോ. അന്‍വര്‍ പട്ടാട്ട്, വി.എം മുസ്തഫ മാസ്റ്റര്‍ (ഖലീഫ ഉമര്‍ ചാരിറ്റബിള്‍ സൊസൈറ്റി),എം.എസ് ഷാജി മാസ്റ്റര്‍ (സെക്രട്ടറി ഉമരിയ്യ),സിദ്ദീഖ് കൊറ്റംകുളം (ഡയറക്ടര്‍ മൈന്റെ വഹബ്ബ് കൊടുങ്ങല്ലൂര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.





