വടകര: കടമേരി പരദേവത ചോത്രത്തിലെ തിറമഹോത്സവം ഇന്ന് ആരംഭിക്കും. 19ന് സമാപിക്കുന്നതോടെ കടത്തനാട്ടിലെ തിറ ഉത്സവം സമാപിക്കും.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി മെഗാ മെഡിക്കല്‍ ക്യാമ്പ്, വൃക്കരോഗ നിര്‍ണ്ണയം, രക്തഗ്രൂപ്പ് നിര്‍ണ്ണയം, നങ്ങ്യാര്‍കുത്ത്, ബാലബോധന സത്രം, നാടക കളരി, ദുര്‍ണ്മ വിശ്വനാഥ് നയിക്കുന്ന ഗാനമേള, മിഥില ഭജന്‍സ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, സദ്ഗമയ തൃശൂര്‍ അവതരിപ്പിക്കുന്ന നാടകം സൈറണ്‍, ഉത്സവരാവ്, ആധ്യാത്മികപ്രഭാഷണം, കലവറ നിറക്കല്‍ ഘോഷയാത്ര, പാണ്ടിമേളം എന്നിവ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണോത്ത് ദാമോദരന്‍, സുമേഷ് താവോളി എന്നിവര്‍ വാര്‍ത്താ സമ്മളനത്തില്‍ പങ്കെടുത്തു.





