
വടക്കാഞ്ചേരി: റിട്ട. ഹൈസ്കൂള്‍ അധ്യാപികയും കവയിത്രിയുമായിരുന്ന വിശാലം രാജന് അനുസ്മരണവും കവിയരങ്ങും സൗഹൃദം സെന്റര്‍ അമ്പിളി ഭവനില്‍ നടത്തി.
പരേതയുടെ ഛായാചിത്രത്തിനു മുമ്പില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി . അനുസ്മരണ സമ്മേളനം സാഹിത്യകാരന് കുറ്റിപ്പുഴ രവി ഉദ്ഘാടനം ചെയ്തു. വിശാലാക്ഷി ടീച്ചറുടെ വ്യക്തിപ്രഭാവവും കാവ്യചാതുര്യവും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
സെന്റര്‍ ഡയറക്റ്റര്‍ പ്രഫ. പുന്നക്കല്‍ നാരായണന് അധ്യക്ഷത വഹിച്ചു. സിനി ആര്‍ടിസ്റ്റ് അരവിന്ദന് നെല്ലുവായ് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭാഷാ അധ്യാപികയായിരുന്ന വിശാലം രാജന് വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടീച്ചറുടെ പുത്രിമാരായ മിനി, ശ്രീജ, പ്രഫ. വി.പി. ജോണ്‍സ്, അബ്രഹാം കൂള, വി. രജനി , വി.അനിരുദ്ധന്, അമ്പിളിമേനോന് എന്നിവര്‍ പ്രസംഗിച്ചു.
കവയിത്രി പ്രീത വിജയകുമാര്‍ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീലത കാഞ്ഞിരക്കോട്, നിര്‍മ്മല കോലഴി , വി.എം. നിഖില്‍ , നീതു മോഹന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ഉഷ രാമചന്ദ്രന് സ്വാഗതവും ടി.എന്‍. നമ്പീശന് നന്ദിയും പറഞ്ഞു. വിശാലാക്ഷി ടീച്ചറുടെ സ്മരണക്കായി കവിതാമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചു.




