
കണ്ണിക്കര : സെന്റ് പോള്‍സ് സി.എല്‍.പി സ്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.
രാവിലെ അസംബ്ലിയില്‍ മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ഥി ചന്ദ്രാംഗദന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകന് ജോസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥികള്‍ പരിപാടികളില്‍ പങ്കെടുത്തു. ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ പ്രസന്ന ഡേവിസ്,പി.ടി.എ പ്രസിഡന്റ് ലിബിന്, പൂര്‍വ്വ വിദ്യാര്‍ഥികളായ ബിജു കൊടിയന്‍, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്കി.




