
നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ച് നടിയും തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഞ്ജലി നായര്‍. മകളെപ്പോലെ തന്നെ സ്‌നേഹിച്ച തൃപ്പൂണിത്തുറ മണ്ഡലത്തിലെ അമ്മമാര്‍, ചുട്ടുപൊളളുന്ന വെയിലിനെ പോലും വകവെയ്ക്കാതെ കൂടെനിന്ന സംഘടനാ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മണ്ഡലത്തിന്റെ വികസനത്തിനായി വോട്ട് ചെയ്ത വോട്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് അഞ്ജലി നന്ദി അറിയിച്ചു.
അഞ്ജലി നായരുടെ വാക്കുകള്‍:
''വളരെ സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്. മകളെപ്പോലെ എന്നെ സ്നേഹിച്ച തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഏറെ സ്നേഹം നിറഞ്ഞ അമ്മമാര്‍, ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെയ്ക്കാതെ കൂടെനിന്ന സഘടന പ്രവര്‍ത്തകര്‍, സഹോദരീ സഹോദരന്‍മാര്‍, മണ്ഡലത്തിന്റെ വികസനത്തിനായ് വോട്ട് ചെയ്ത വോട്ടര്‍മാര്‍കും,മാധ്യമ പ്രവര്‍ത്തകര്‍കും ഓണ്‍ലൈന്‍ മീഡിയ സുഹൃത്തുക്കള്‍ക്കും, എന്റെ എല്ലാ കൂട്ടുകാര്‍കും.. തുടങ്ങി ഈ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ, എന്നോടൊപ്പം സഞ്ചരിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..കൂടപ്പിറപ്പായ് ഞാന്‍ കൂടെയുണ്ടാകും,..ഹൃദയപൂര്‍വ്വം, സ്വന്തം അഞ്ജലി നായര്‍''.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മേയ് നാലിന് ജനവിധി അറിയാന്‍ ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.






