
ഭാര്യ ശീതള്‍ താക്കൂറിനും മകന്‍ വര്‍ധാനുമൊപ്പം ഷിംലയില്‍ അവധിക്കാലം ആഘോഷിച്ച് നടന്‍ വിക്രാന്ത് മാസി. ശീതള്‍ തക്കൂര്‍ തന്നെ യാണ് കുടുംബത്തിന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
തോട്ടത്തില്‍ തനിക്ക് നേരെ ഓടി വരുന്ന മകര്‍ വര്‍ധാനൊപ്പം വിക്രാന്ത് കളിക്കുന്ന ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. വിക്രാന്തും ശീതളും മകനും ഒരുമിച്ച് ബെഞ്ചിലിരുന്നു പോസ് ചെയ്യുന്ന മനോഹരമായ ഒരു കുടുംബചിത്രവും ഇതിലുണ്ട്. ‘കുടുംബത്തിനുവേണ്ടി എന്തും ചെയ്യുക. ഷിംല/ തിയോഗ് ..2026’ എന്നാണ് ചിത്രത്തിനൊപ്പം ശീതള്‍ കുറിച്ചിരിക്കുന്നത്.
ഷിംലയിലെ തണുപ്പും പ്രകൃതിഭംഗിയും ആസ്വദിക്കുന്ന മൂവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. 2022 ഫെബ്രുവരിയിലാണ് വിക്രാന്ത് മാസ്സിയും ശീതള്‍ താക്കൂറും വിവാഹിതരാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2024 ഫെബ്രുവരി ഏഴിനാണ് ഇരുവര്‍ക്കും വര്‍ധാന്‍ ജനിച്ചത്.






