
വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി റിലീസിനൊരുങ്ങുകയാണ്. പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും നടന്നിരുന്നു.
ഇപ്പോഴിതാ റിലീസിനു മുന്നോടിയായി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവനും ഭാര്യയും നടിയുമായ നയന്‍താരയും. വെളള നിറത്തിലെ ചുരിദാര്‍ ധരിച്ചാണ് നയന്‍താര ക്ഷേത്രദര്‍ശനത്തിനെത്തിയത്. എപ്രില 10 നാണ് ചിത്രം റിലീസിനെത്തുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറിനും വന്‍ സവീകാര്യതയാണ് ലഭിച്ചത്. റൗഡി പിക്‌ചേഴ്‌സ്, സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എസ് ജെ സൂര്യ, യോഗി ബാബു, സീമന്‍, ഗൗരി കിഷന്‍, മാളവിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2019 ല്‍ ശിവകാര്‍ത്തികേയനെ നായകനാക്കിയാണ് ചിത്രം പ്രഖ്യാപിച്ചത്.
ബഡ്ജറ്റിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമ നടക്കാതെ പോവുകയായിരുന്നു. പിന്നീട് 2023 ല്‍ പ്രദീപിനെ നായകനാക്കി വീണ്ടും സിനിമ തുടങ്ങുകയായിരുന്നു. സയന്‍സ് ഫിക്ഷന്‍ റൊമാന്റിക് ചിത്രമായാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി ഒരുങ്ങുന്നത്.






