
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ ആശംസ പങ്കുവെച്ചത്.
‘ആനന്ദ് അംബാനിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. നിങ്ങള്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും തുടരാനും പോസിറ്റീവായതും ശരിയായതുമായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നിങ്ങള്‍ക്ക് കഴിയട്ടെ. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളില്‍ പുഞ്ചിരി വിടര്‍ത്തുന്നത് തുടരുക. ദൈവം നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെ ’എന്നായിരുന്നു ഷാരൂഖ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്.
ആനന്ദ് അംബാനിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സല്‍മാന്‍ ഖാന്റെ ആശംസ. ആനന്ദിനെ തന്റെ അനിയന്‍ എന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഏറ്റവും നിസ്വാര്‍ഥനും ദയയുളളവനും അനേകര്‍ക്ക് പ്രചോദനവുമായ എന്റെ അനിയന് ജന്മദിനാശംസകള്‍ ’എന്നായിരുന്നു സല്‍മാന്റെ വാക്കുകള്‍.
ഇവരെക്കൂടാതെ നിരവധി താരങ്ങളാണ് ആനന്ദിന് ആശംസകള്‍ അറിയിച്ചെത്തുന്നത്. അടുത്തിടെ അംബാനി കുടുംബം ജാംനഗറില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിംഗ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ആനന്ത് അംബാനിയുടെ ആഡംബരപൂര്‍ണ്ണമായ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ സംഗമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ആനന്ദ് അംബാനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനമായും കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കും മൃഗക്ഷേമത്തിനുമായി 18 കോടി രൂപ മാറ്റിവെച്ചു.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സഹായം നല്‍കും.ഗുരുവായൂര്‍ ക്ഷേത്രത്തിലും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം തുക അനുവദിച്ചിട്ടുണ്ട്.