
ദോഹ: ഖത്തറിലെ പ്രവാസി വിദ്യാർത്ഥികൾക്കായി വനിതകളുടെ സാംസ്‌കാരികകൂട്ടായ്മയായ നടുമുറ്റം സംഘടിപ്പിച്ച 'ബുക്ക്‌സ്വാപ്പ് 2026' ശ്രദ്ധേയമായി. തുമാമ സയൻസ് എഡ്യൂക്കേഷൻ സെന്ററിൽ നടന്ന പരിപാടിയിലൂടെ ആയിരക്കണക്കിന് പാഠപുസ്തകങ്ങളാണ് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ സൗജന്യമായി കൈമാറ്റം ചെയ്യപ്പെട്ടത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ബുക്ക്‌സ്വാപ്പിന് ഈ അധ്യായനവർഷത്തിലും ശ്രദ്ധേയമായ പങ്കാളിത്തമാണുണ്ടായത്. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഇവന്റിലൂടെയും കഴിഞ്ഞ ഒരു മാസത്തോളമായി നടുമുറ്റത്തിന്റെ മേൽനോട്ടത്തിലുള്ള നാല്പതോളം ബുക്ക്‌സ്വാപ്പ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമായി ആറായിരത്തോളം പേരാണ് പുസ്തക കൈമാറ്റത്തിൽ പങ്കെടുത്തത്.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി മാനേജിംഗ് കമ്മിറ്റിയംഗം അസീം എം.ടി, ഐ.സി.സി വനിതാ വിംഗ് വൈസ് പ്രസിഡന്റ് അബിദ സുബൈർ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ തുടങ്ങി ഒട്ടേറെ പേര്‍ ബുക്ക്‌സ്വാപ്പ് സന്ദർശിച്ചു. സാമ്പത്തിക ലാഭത്തോടൊപ്പം പ്രകൃതിസംരക്ഷണവും ലക്ഷ്യമിടുന്ന നടുമുറ്റം ബുക്ക്‌സ്വാപ്പ്, പേപ്പർ പുനരുപയോഗത്തിന്റെ വിഭിന്ന മാർഗങ്ങൾസമൂഹത്തിന്പരിചയപ്പെടുത്തുകയും ചുരുങ്ങിയ കാലയളവിൽ തന്നെ അറുപതിനായിരത്തിലധികം പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ സാധിച്ചതായും പരിപാടിക്ക് ശേഷവും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ രക്ഷിതാക്കൾ സേവനം ഉപയോഗപ്പെടുത്തുന്നതായും നടുമുറ്റം പ്രസിഡന്റ് സന നസീം പറഞ്ഞു.
നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്തിമ തസ്‌നീം, വൈസ് പ്രസിഡന്റും ബുക്ക്‌സ്വാപ്പ് കോഓർഡിനേറ്ററുമായ സജ്ന സാക്കി, വൈസ് പ്രസിഡന്റ് സുമയ്യ തസീൻ, സെക്രട്ടറിമാരായ ജുമാന, ജമീല മമ്മു, രജിഷ പ്രദീപ് ട്രഷറർ അജീന അസീം റഹീന സമദ്, ഹുമൈറ വാഹിദ്, സക്കീന അബ്ദുള്ള, റൂബി അൻവർ, ഉമ്മു കുല്‍സു, റെജുല ഷഫീഖ്, അസ്മ, റിനിഷ, ലത കൃഷ്ണ, മോന അലിമ, സുഫൈറ ഭാനു, മായ, ഫാത്തിമ സമീര്‍,മഹ്ഫൂസ, ഹിബ ബഷീര്‍ അഹ്സന കരിയാടൻ, ഫാത്തിമ ഹാരിസ്, ഫൗസിയ മനാഫ്, അൻസൽന, നസ്രിയ അബ്ദുള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷഫീക്ക് അറയ്ക്കൽ






