
അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. ഉദ്ഘാടനങ്ങളിലും മറ്റുമായി വലിയ തിരക്കിലാണ് രേണു സുധിയെങ്കിലും വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടുന്ന ഒരു താരം കൂടിയാണ്. ഇന്റിമേറ്റ് റീല്‍സിലൂടെയും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും തിളങ്ങി നില്‍ക്കുന്ന രേണുവിന്റെ ഓരോ പോസ്റ്റിനെതിരെയും നിരവധി നെഗറ്റീവ് കമന്റുകളാണ് നിറയാറുള്ളത്.
ഇപ്പോഴിതാ തനിക്കെതിരെ ആല്‍ബം സംവിധായകൻ വിപിൻ ലാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്താ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയാണ് രേണു സുധി. ലഹരി ഉപയോഗം മൂലമാണ് ആല്‍ബം മുടങ്ങിയതെന്ന വിപിന്റെ വാദത്തെ പൂർണമായും തള്ളിക്കളഞ്ഞ താരം, താൻ അന്ന് മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ഓണ്‍ലൈൻ മാധ്യമങ്ങളോട് പറഞ്ഞു. ഇറക്കം കുറഞ്ഞ വസ്ത്രം തന്ന് തന്റെ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ച് പോൺ സൈറ്റിൽ ഇടാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഭാഗ്യം കൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും രേണു പറയുന്നു. വിപിൻലാലിനു പിന്നിൽ ഷെഫീന ബീവി എന്ന സ്ത്രീയാണെന്നും കരുതി കൂട്ടി ചതിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും രേണു പറയുന്നു.
‘‘പുതിയ ആല്‍ബത്തിന്റെ കഥ വെളിപ്പെടുത്താതെ എന്നെ തെറ്റിദ്ധരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചത്. ആല്‍ബത്തില്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവ എനിക്ക് ഒട്ടും കംഫർട്ടബിള്‍ ആയിരുന്നില്ല. ചിത്രീകരണ വേളയില്‍ അശ്ലീലത കലർന്ന രംഗങ്ങളില്‍ അഭിനയിക്കാൻ എന്നോട് നിർബന്ധം പിടിച്ചു. കട്ടിലില്‍ കിടത്തി പൊക്കിളില്‍ മുന്തിരി വെച്ച് കടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള മോശം രംഗങ്ങള്‍ ചിത്രീകരിക്കാനായിരുന്നു അണിയറപ്രവർത്തകരുടെ നീക്കം.
എന്നാല്‍ ഇത്തരം ഇന്റിമേറ്റ് സീനുകളോട് ഞാൻ കർശനമായി വിയോജിച്ചു. മോശമായ ആംഗിളുകളില്‍ ദൃശ്യങ്ങള്‍ പകർത്താൻ അവർ ശ്രമിച്ചപ്പോള്‍ മാധ്യമപ്രവർത്തകർ അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. ഷഫീന ബിബിയുമായി ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. എന്റെ കുടുംബജീവിതത്തെ തകർക്കാനും എന്നെ കെണിയില്‍ പെടുത്താനുമാണ് വിപിൻ ലാല്‍ ഉള്‍പ്പെടെയുള്ളവർ ശ്രമിക്കുന്നത്.
വിപിൻ ലാൽ ഒരു വൃത്തികെട്ടവനാണ്. ദാസേട്ടനും ഞാനും ഒരുമിച്ച് അഭിനയിച്ച ‘കുണുങ്ങി കുണുങ്ങി’ എന്ന ആൽബത്തിന്റെ സെറ്റിൽ വെച്ചാണ് അയാളെ ആദ്യമായി കാണുന്നത്. കഥ പറയാതെയാണ് പുതിയൊരു ആൽബമുണ്ടെന്ന് പറഞ്ഞ് അഡ്വാൻസ് അയച്ച് തന്ന് അതിലേക്ക് അയാൾ എന്നെ ക്ഷണിച്ചത്. നിർമാതാവ് ദുബായിലുള്ള ഒരു സ്ത്രീയാണെന്നും പറഞ്ഞു.
മോഡേൺ ഡ്രസ്സാണ് ആൽബത്തിൽ ധരിക്കേണ്ടതെന്നും പറഞ്ഞു. വസ്ത്രങ്ങൾ അയച്ച് തന്നോളൂ. ഇട്ട് നോക്കി കംഫേർട്ടാണെങ്കിൽ മാത്രം ധരിച്ച് അഭിനയിക്കാമെന്നും പറഞ്ഞു. ആ സമയത്ത് ഞാൻ ദുബായിൽ ആയിരുന്നു. ആൽബം ഉണ്ടെന്ന് മാത്രമെ പറഞ്ഞിരുന്നുള്ളു. സീനൊന്നും വിവരിച്ച് തന്നിരുന്നില്ല. ഇയാൾ വോയ്സ് നോട്ട് അയയ്ക്കുമായിരുന്നു. പക്ഷേ തിരക്കായതുകൊണ്ട്, അതൊന്നും കേട്ടില്ല. കേട്ടന്നു വരുത്തി തീർക്കാൻ അതിനൊക്കെ ഞാൻ ലൈക്ക് ചെയ്തിരുന്നു.
പക്ഷേ എന്നെ കരുതി കൂട്ടി ചതിക്കാൻ വേണ്ടി ശ്രമിച്ചതാണെന്ന് ഇവരെന്ന് പിന്നീട് എനിക്ക് മനസിലായി. എന്റെ ഭർത്താവിന്റെ വീട്ടിൽ പോയതുപോലെ ഷെഫീന ബീവി എന്ന സ്ത്രീ പലരേയും വച്ച് എന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ട്.
വസ്ത്രങ്ങൾ ട്രയൽ ചെയ്ത് നോക്കാനായി ഞാൻ വിപിൻ ലാലിന്റെ വീട്ടിൽ പോയി. അയാളുടെ ഭാര്യയും അവിടെ ഉണ്ടായിരുന്നു. വസ്ത്രം ധരിച്ച് നോക്കിയപ്പോൾ ഒട്ടും കംഫേർട്ടായിരുന്നില്ല. അവരോടത് തുറന്നു പറഞ്ഞതുമാണ്. അപ്പോഴും അവർ എന്താണ് സീനെന്ന് പറഞ്ഞ് തന്നില്ല. പാർട്ടി നടക്കുമ്പോൾ ഡാൻസ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്.
ഒരു റിസോർട്ടിൽ ആയിരുന്നു ഷൂട്ട്. അന്ന് മീഡിയ അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ അവർ എന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു. അങ്ങനൊരു സാഹചര്യമായിരുന്നു. ആദ്യം ഒരു പൂവ് തരുന്ന സീനായിരുന്നു. അതെടുത്തു. പിന്നീട് അയാൾ മാറ്റിയും മറിച്ചും പലതും പറയാൻ തുടങ്ങി. ഞാൻ ഒരു ചതിയും ചെയ്യാത്ത ആളാണ്. അതുകൊണ്ട് തന്നെ ആദ്യമൊന്നും ഇവരുടെ പ്രവൃത്തിയിൽ സംശയം തോന്നിയില്ല. ഇറക്കം കുറഞ്ഞ ഒരു വസ്ത്രം തന്ന് ധരിക്കാൻ ആദ്യം വിപിനും ഭാര്യയും ആവശ്യപ്പെട്ടു. പക്ഷേ അവിടെ നടക്കുന്നതെല്ലാം വിപിന്റെ ഭാര്യ വിഡിയോ പിടിക്കുന്നുണ്ടായിരുന്നു.
ശേഷം അയാൾ എന്നെ എടുക്കുന്ന സീൻ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് കംഫേർട്ട് അല്ലാത്തതിനാൽ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. എന്നിട്ടും അവർ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ പക്ഷേ വഴങ്ങിയില്ല. ദാസേട്ടനും മറ്റുള്ളവരെല്ലാം എടുക്കുന്നുണ്ടല്ലോ എന്താണ് വിപിന്‍ എടുത്താൽ പ്രശ്നമെന്ന് അവർ ചോദിച്ചു. ദാസേട്ടനൊക്കെ എന്നെ എടുക്കുന്നതുപോലെയല്ല ഇവർ ഷൂട്ട് ചെയ്യാൻ പോകുന്നത്. കാൽ ഉയർത്തിവച്ചുള്ള ഷോട്ട് ആണത്. അത് നടക്കില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.
വയറിൽ മുന്തിരി വച്ച് വിപിൻ എന്ന ആൾ കടിച്ചെടുക്കുന്നത് പോലൊരു സീൻ ഷൂട്ട് ചെയ്യാമെന്ന് പിന്നീട് അവർ പറഞ്ഞു. അതിനും ഞാൻ വഴങ്ങിയില്ല. സൗമ്യമായി തന്നെയാണ് ആദ്യം ഞാൻ സംസാരിച്ചത്. അവർ ആരോപിക്കുന്നത് പോലെ ഞാൻ അന്നേ ദിവസം മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയെങ്കിൽ അവർ തെളിവ് കൊണ്ടുവരട്ടെ. ഭക്ഷണം പോലും അവർ എനിക്ക് വാങ്ങി തന്നില്ല. മദ്യവും മയക്ക് മരുന്നും കഴിച്ചിട്ടില്ല. ദുബായിൽ പോകുമ്പോഴോ കസിൻസിന് ഒപ്പമോ മാത്രമാണ് ഞാൻ മദ്യപിക്കാറുള്ളത്. ഇവർ പറഞ്ഞ അടുത്ത സീൻ ആണ് അതിലും ഭീകരം, ഞാൻ മദ്യം കഴിച്ചതുപോലെ അഭിനയിച്ച് ഇയാളെ ശരീരത്തിലേക്ക് ചേർത്തുവച്ച് ഉമ്മ വയ്ക്കണം. അപ്പോഴും ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞു.
കതകടച്ച് കുറ്റിയിട്ടാണ് അവർ എന്നോടിതെല്ലാം സംസാരിച്ചത്. ആദ്യം ഞാനൊന്ന് ഭയന്നു. എന്തോ ഒരു ധൈര്യം സംഭരിച്ചാണ് പുറത്ത് വന്നത്. രക്ഷകരായത് മീഡിയക്കാരാണ്. അല്ലെങ്കിൽ അവർ എന്നെ കൊന്നേനെ. അവസാനം ഞാൻ ഈ മീഡിയക്കാരോട് പോയി പരാതി പറയുകയായിരുന്നു. പക്ഷേ ഇയാൾ അതൊന്നും സമ്മതിക്കാൻ തയാറല്ലായിരുന്നു.
ലിപ് ലോക്ക് ചെയ്യാനും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാനും അയാളും ഭാര്യയും നിർബന്ധിച്ചു. എന്റെ വിഡിയോ എടുത്ത് പോൺ സൈറ്റിൽ ഇടാനായിരുന്നു അവരുടെ പദ്ധതിയെന്ന് എനിക്ക് തോന്നുന്നു. എന്നെ അതിന് കിട്ടത്തില്ലെന്ന് അവർ പുറത്തിറക്കിയ വിഡിയോയിൽ തന്നെ ഞാൻ വ്യക്തമായി പറയുന്നുണ്ട്. ഷഫീന ബീവിക്കു കൊടുക്കാൻ വേണ്ടിയായിരുന്നു ഇതെല്ലാം അവർ ഷൂട്ട് ചെയ്തത്. ശരീരം കാണിച്ച് ഇന്റിമേറ്റ് സീൻ എടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അതിന് ഞാൻ വഴങ്ങിയില്ല. ഇനി അത് സിനിമയാണെങ്കിൽപോലും അത്തരമൊരു വസ്ത്രം ധരിച്ച് ഞാനൊരിക്കലും അഭിനയിക്കില്ല.
അവർ തന്ന 5000 രൂപ അഡ്വാൻസ് ഇനി ഞാൻ തിരികെ കൊടുത്തില്ല. വേറെ പല വലിയ പ്രൊജക്ടും മാറ്റിവച്ചാണ് ഞാൻ അവിടെ പോയത്. 1500 രൂപ മുടക്കി സ്ലീപ്പർ ബസിനു കൊടുക്കേണ്ടി വന്നു. തിരികെ വന്നത് മീഡിയക്കാരുടെ വണ്ടിക്കാണ്. ഷെഫീന ബീവി എനിക്ക് എതിരെ ക്വട്ടേഷൻ കൊടുത്തിരിക്കുകയാണ്. ഈ സംഭവം കഴിഞ്ഞതോടെ ആൽബത്തിലേക്ക് ആളുകൾ ക്ഷണിക്കുമ്പോൾ ഇപ്പോൾ ഭയമാണ്. ഈ ഷെഫീന ബീവി എന്റെ കഞ്ഞികുടി മുട്ടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്...’’ രേണു പറഞ്ഞു. തന്റെ ആൽബം മുടങ്ങാൻ കാരണം രേണു ലഹരി ഉപയോഗിച്ചതാണെന്നൊക്കെയുള്ള ആരോപണവുമായി വിപിൻ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രേണുവിന്റെ പ്രതികരണം.






