
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ആരാധകരുള്ള നടിമാരിലൊരാളാണ് രാകുൽ പ്രീത് സിങ്. കന്നഡയിലൂടെയാണ് ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ബോളിവുഡിലടക്കം തിളങ്ങി തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ പ്രിയങ്കരിയായി രാകുല്‍ മാറി. മികച്ച അഭിനയവും ആകര്‍ഷണീയമായ ലുക്കുമടക്കം ഒരു അഭിനേത്രിക്ക് വേണ്ടുന്ന എല്ലാ കഴിവുകളും താരത്തിനുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് രാകുല്‍.
ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് രാകുല്‍ പ്രീത് സിങ്. ബ്ലാക്ക് ഗോള്‍ഡന്‍ കോമ്പിനേഷനിലുള്ള കട്ട്-ഔട്ട് ഗൗണിലാണ് താരം തിളങ്ങുന്നത്. ‘‘വീക്കെന്‍ഡ് മൂഡില്‍ ഒരല്പം ഗോള്‍ഡ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. പതിവു പോലെ താരത്തിന്റെ എലഗന്റ് ഗ്ലാമര്‍ ലുക്ക് ഏറ്റെടുക്കുകയാണ് ആരാധകര്‍. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലടക്കം തിളങ്ങി നില്ക്കുന്ന താരത്തിന്റെ ഏറ്റവും അവസാനത്തെ റിലീസ് ദേ ദേ പ്യാർ ദേ 2 ആയിരുന്നു. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. പതി പത്നി ഔർ വോ ദോ, ഇന്ത്യൻ 3, രാമായണം - ഭാഗം 1 എന്നിവയാണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.






