
കായംകുളം: വാഹന അപകടത്തിൽ പരിക്കേറ്റ യുവതിയ്ക്കു നേരെ കൊടുംക്രൂരത. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രക്ഷിക്കാനെത്തിയയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. 25 വയസ്സുകാരിയെ ഉപദ്രവിച്ച കായംകുളം വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻറ് സിനിൽ സവാദിനെതിരെ പൊലീസ് ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പരാതി പിൻവലിക്കാൻ സിനിലിൻെറ സുഹൃത്തുക്കള്‍ ലക്ഷങ്ങള്‍ വാഗ്ദാനം നൽകിയെന്നും കായം കുളം പോലീസ് സ്റ്റേഷനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും യുവതി പറഞ്ഞു. ഏ
രക്ഷകനായി എത്തിയാളിൽ നിന്നുമുണ്ടായ പീഡനത്തിന്റ മാനസികാഘാതത്തിൽ നിന്നും ഇനിയും 25കാരിക്ക് മോചനമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ നാലിന് പുലർച്ചെയാണ് യുവതിയും കുടുംബ സുഹൃത്തും തീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓട്ടോ കായംകുളത്തു വെച്ചു അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് സിനിൽ ഉപദ്രവിച്ചത് എന്നാണ് യുവതിയുടെ പരാതി. ആശുപത്രിലെത്തിയ ഉടൻ തനിക്ക് നേരിട്ട ലൈംഗികാതിക്രമം ആശുപത്രി ജീവനക്കാരിയോടും ഡോക്ടറോടും പറഞ്ഞു.






